Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightആപ്പിളിന്‍റെ ബ്ലൂ...

ആപ്പിളിന്‍റെ ബ്ലൂ ടിക്​ വെരിഫിക്കേഷൻ നീക്കം ചെയ്​തോ; വിശദീകരണവുമായി ഫേസ്​ബുക്ക്​

text_fields
bookmark_border
ആപ്പിളിന്‍റെ ബ്ലൂ ടിക്​ വെരിഫിക്കേഷൻ നീക്കം ചെയ്​തോ; വിശദീകരണവുമായി ഫേസ്​ബുക്ക്​
cancel

കാലിഫോർണിയ: കഴിഞ്ഞ കുറേ മണിക്കൂറുകളായി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​ ഫേസ്​ബുക്കിലെ ആപ്പിളിന്‍റെ ഒഫിഷ്യൽ പേജിലെ ബ്ലു ടിക്ക്​ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട വാർത്തകളാണ്​​. ആപ്പിളിന്‍റെ ഫേസ്​ബുക്ക്​ പേജിൽ നിന്ന്​ ബ്ലൂ ടിക്ക്​ കമ്പനി നീക്കിയെന്നായിരുന്നു ആരോപണം. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഫേസ്​ബുക്ക്​.

ഇതുവരെ ആപ്പിളിന്​ ബ്ലൂ ടിക്ക്​ വെരിഫിക്കേഷൻ നൽകിയിട്ടില്ലെന്നാണ്​ ഫേസ്​ബുക്കിന്‍റെ വിശദീകരണം. ആപ്പിൾ വെരിഫി​േക്കഷൻ പ്രക്രിയ പൂർത്തിയാക്കിയിട്ടില്ല. എന്നാൽ, ആപ്പിൾ ടി.വി, ആപ്പിൾ മ്യൂസിക്​ തുടങ്ങിയ പേജുകൾക്ക്​ വെരിഫി​ക്കേഷനുണ്ട്​. ടെക്​ അനലിസ്റ്റായ മാറ്റ്​ നവാരയാണ്​ ഇക്കാര്യം അറിയിച്ചത്​. ആപ്പിൾ വെരിഫിക്കേഷനായി സമീപിച്ചിട്ടില്ലെന്നും ഫേസ്​ബുക്ക്​ വ്യക്​തമാക്കി.

സ്വകാര്യത സംബന്ധിച്ച്​ ആപ്പിളും ഫേസ്​ബുക്കും തമ്മിൽ തർക്കമുണ്ടായിരുന്നു. ഐഫോണിലെ ഓപ്പറേറ്റിങ്​ സിസ്റ്റമായ ഐ.ഒ.എസ്​ 14.4ലെ മാറ്റമാണ്​ ഫേസ്​ബുക്കിനെ ചൊടിപ്പിച്ചത്​. ഐഫോൺ ഉപയോക്​താക്കളെ പരസ്യത്തിനായി ട്രാക്ക്​ ചെയ്യുന്നത്​ തടയുന്നതാണ്​ ആപ്പിളിന്‍റെ പുതിയ അപ്​ഡേറ്റ്​. അടുത്ത വർഷമാണ്​ അപ്​ഡേറ്റ്​ നിലവിൽ വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleFacebook
News Summary - Facebook didn't remove blue tick from Apple’s page, says it wasn't verified at first place
Next Story