'അനുസരിക്കുക.. അല്ലെങ്കിൽ പുറത്തുപോവുക'; ഗൂഗ്ളിനും ഫേസ്ബുക്കിനുമെതിരെ നിയമനിർമ്മാണത്തിന് ആസ്‌ട്രേലിയ
text_fieldsരാജ്യത്തുള്ള വാർത്താ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾക്ക് പണം നൽകാൻ അമേരിക്കൻ ടെക്നോളജി ഭീമൻമാരായ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും നിർബന്ധിതമാക്കുന്ന നിയമനിർമ്മാണം നടത്താനൊരുങ്ങി ആസ്‌ട്രേലിയ. ട്രഷറർ ജോഷ് ഫ്രൈഡൻബർഗാണ് ഈ വിവരം പുറത്തുവിട്ടത്. വാർത്താ ഉള്ളടക്കത്തിനായി ഫേസ്ബുക്കിനും ഗൂഗിളിനും പണം നൽകേണ്ടിവരുന്ന ആദ്യത്തെ രാജ്യമായി ആസ്‌ട്രേലിയ മാറാനിരിക്കെ പുതിയ പാർലമെന്‍റ് യോഗവും നിയമനിർമ്മാണവുമെല്ലാം ലോകശ്രദ്ധയാകർഷിച്ചേക്കും. നിർദേശങ്ങൾ പരിശോധിക്കുന്ന സെനറ്റ് കമ്മിറ്റി, ഭേദഗതികളൊന്നും ശുപാർശ ചെയ്യാത്തതിനാലാണ് ബില്ല് പരിഗണിക്കുന്നത് ത്വരിതപ്പെടുത്തുന്നത്.
ഫെബ്രുവരി 15ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ബിൽ പരിഗണിച്ചേക്കുമെന്ന് ഫ്രൈഡൻബർഗ് ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ആസ്ട്രേലിയയുടെ ആവശ്യം നേരത്തെ തന്നെ ഗൂഗ്ൾ പൂർണ്ണമായും നിഷേധിച്ചിരുന്നു. ലോകത്തെവിടെയുമില്ലാത്ത പുതിയ നിയമങ്ങൾ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, തങ്ങളുടെ സെർച്ച് എഞ്ചിൻ തന്നെ രാജ്യത്തുനിന്നും എന്നെന്നേക്കുമായി പിൻവലിക്കുമെന്നും അവർ ഭീഷണിമുഴക്കിയിരുന്നു.
എന്നാൽ, ഗൂഗ്ൾ സ്വയം പുറത്തുപോകുന്നതിന് മുേമ്പ ആസ്‌ട്രേലിയ അവരെ പുറത്താക്കാൻ മുതിരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിയമനിർമാണവുമായി ബന്ധപ്പെട്ട് ഗൂഗ്ളോ ഫേസ്ബുക്കോ നിലവിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.