ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും 'വിറ്റ്കളയണം'; ഫേസ്ബുക്കിനെതിരെ പരാതിയുമായി യു.എസ് സ്റ്റേറ്റുകൾ
text_fieldsവാഷിങ്ടൺ: കുത്തക നിലനിർത്താനായി എതിരാളികളായേക്കാവുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളെ വിലക്ക് വാങ്ങി മത്സരം ഇല്ലാതാക്കുന്നുവെന്ന് കാട്ടി ഫേസ്ബുക്കിനെതിരെ പരാതി. ഫെഡറൽ ട്രേഡ് കമീഷനും (എഫ്.ടി.സി) അമേരിക്കയിലെ 40ഒാളം സ്റ്റേറ്റുകളുടെ അറ്റോർണി ജനറൽമാരുമാണ് സമൂഹ മാധ്യമ ഭീമനെതിരെ കോടതി കയറിയിരിക്കുന്നത്. ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമിനെയും വാട്സ്ആപ്പിനെയും ഭീമൻതുക നൽകി സ്വന്തമാക്കിയത് അവരുടെ കുത്തകയ്ക്ക് ഭീഷണിയാവുന്നതിനാലാണെന്നും പരാതിയിൽ പറയുന്നു.
ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളെ വിൽക്കാൻ ഫെയ്‌സ്ബുക്കിനോട് ഉത്തരവിടണമെന്നാണ് എഫ്‌ടിസി ആവശ്യപ്പെടുന്നത്. മത്സരം ഒഴിവാക്കാനായി സോഫ്റ്റ്വെയർ ഡെവലപ്പർമാർക്ക് മുൻകൂട്ടി നിബന്ധനകൾ ഏർപ്പെടുത്തുന്നതിൽ നിന്ന് ഫേസ്ബുക്കിനെ കോടതി വിലക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ഗൂഗ്ളിനെതിരെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. നിയമനടപടിയുടെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്തുന്നതിനും യുഎസ് സാക്ഷ്യം വഹിക്കുകയുണ്ടായി. ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാമിനെ 2012ല്‍ ഒരു ബില്യണ്‍ ഡോളറിനായിരുന്നു ഫേസ്ബുക്ക് വാങ്ങിയത്. ഇൻസ്റ്റ അവർക്ക് ഭീഷണിയായി തുടങ്ങിയതോടെയാണ് സക്കർബർഗിെൻറ നീക്കം. പിന്നാലെ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനെ 2014 ല്‍ 19 ബില്യണ്‍ ഡോളറും മുടക്കിയും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.