ടിക്ടോക് മാതൃകയിൽ ഇനി ഫേസ്ബുക്കിലും ചെറുവിഡിയോകൾ നിർമിക്കാം
text_fieldsന്യൂഡൽഹി: ടിക്ടോക് മാതൃകയിൽ ചെറു വിഡിയോകൾ നിർമിക്കാൻ സൗകര്യമൊരുക്കി ഫേസ്ബുക്ക്. ഫേസ്ബുക്കിെൻറ പ്രധാന ആപിൽതന്നെ സൗകര്യം ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലാണ് സംവിധാനം പുറത്തിറക്കിയത്. ഫേസ്ബുക്കിെൻറ ന്യൂസ്ഫീഡിൽതന്നെ ചെറുവിഡിയോകൾ ലഭ്യമാകും. ഒന്നിനുപുറകെ ഒന്നായി കൂടുതൽ വിഡിയോകൾ ലഭ്യമാകുകയും ചെയ്യും.
സമീപത്തെ ക്രിയേറ്റ് ബട്ടൺ അമർത്തിയാൽ ഉപഭോക്താക്കൾക്ക് ചെറുവിഡിയോകൾ നിർമിക്കാനും സാധിക്കും. ചെറുവിഡിയോകൾ ഇപ്പോൾ ജനപ്രിയമാണെന്നും ഒറ്റ പ്ലാറ്റ്ഫോമിൽ ചെറുവിഡിയോ സൗകര്യം ഒരുക്കി പുതിയ സാധ്യതകൾ ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
രാജ്യത്ത് ടിക്ടോക് നിരോധിച്ചതോടെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം 25 ശതമാനം വർധിച്ചിരുന്നു. ഇതോടെ ടിക്ടോകിനെ അനുകരിച്ച് ലാസോ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. പിന്നീട് ഇവ ഒഴിവാക്കി ഇൻസ്റ്റഗ്രാം റീൽസ് ആരംഭിച്ചു. ശേഷം ഫേസ്ബുക്ക് ആപിൽതന്നെ ചെറുവിഡിയോകൾ കാണാൻ സൗകര്യമൊരുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.