'ഇൻസ്റ്റഗ്രാം കൗമാരക്കാർക്ക് ദോഷകരമെന്ന് ഫേസ്ബുക്കിനറിയാം'; വിചിത്ര ന്യായീകരണവുമായി ഇൻസ്റ്റ തലവൻ, വിവാദം
text_fieldsകൗമാരക്കാർക്കിടയിലും യുവതീ യുവാക്കൾക്കിടയിലും ഏറ്റവും പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പാണ് ഫേസ്ബുക്കിന് കീഴിലുള്ള ഇൻസ്റ്റഗ്രാം. എന്നാൽ, ഇൻസ്റ്റഗ്രാമിനെതിരെ ഫേസ്ബുക്കിലെ ചില ഗവേഷകർ തന്നെ ഗുരുതരമായ കണ്ടെത്തലുകളുമായി രംഗത്തെത്തിയത് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൗമാരക്കാരെ, പ്രത്യേകിച്ച് പെൺകുട്ടികളെ ഇൻസ്റ്റഗ്രാം ഏറെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് അവരുടെ പഠനം.
കൗമാരക്കാരിൽ ആത്മഹത്യ പ്രവണതയും വിഷാദ രോഗവും ആശങ്കയുമുണ്ടാക്കാൻ ഫേസ്ബുക്കിെൻറ ഫോേട്ടാ ഷെയറിങ് ആപ്പ് കാരണമാകുന്നതായും എന്നാൽ, മാനസികാരോഗ്യത്തെ ബാധിക്കുന്ന ഗവേഷകരുടെ ഗുരുതരമായ കണ്ടെത്തലുകളെ അവഗണിച്ച് മുന്നോട്ടുപോകാനാണ് ഫേസ്ബുക്ക് തീരുമാനിച്ചതെന്നും ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ടിൽ പറയുന്നു.
വിചിത്ര മറുപടിയുമായി ഇൻസ്റ്റ തലവൻ
സംഭവത്തിൽ ഇൻസ്റ്റഗ്രാം തലവൻ പ്രതികരണവുമായി എത്തിയിരുന്നു. ഒരു പോഡ്കാസ്റ്റിലായിരുന്നു ആദം മൊസേറി ആപ്പിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. കാറപകടങ്ങൾ കാരണം അതിലേറെ ആളുകൾ മരിക്കുന്നുണ്ട്...പക്ഷെ നശിപ്പിക്കുന്നതിനേക്കാൾ ഏറെ മൂല്യം ലോകത്ത് കാറുകൾ സൃഷ്ടിക്കുന്നുണ്ട്.. സോഷ്യൽ മീഡിയയും സമാനമാണെന്ന് ഞാൻ കരുതുന്നു.. -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗവേഷണം നടത്തി തെളിയിച്ച സോഷ്യൽ മീഡിയ ആസക്തിയെയും അതിെൻറ പരിണിത ഫലങ്ങളെയും മയക്കുമരുന്നിനോടും സിഗററ്റിനോടും താരതമ്യം ചെയ്യുന്നത് പാടെ തള്ളിക്കളഞ്ഞ ആദം മൊസേറി, പകരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ വാഹന വ്യവസായവുമായി താരതമ്യപ്പെടുത്തുകയാണ് ചെയ്തത്. സ്വാഭാവികമായും, കമ്പനിയുടെ പല വിമർശകരും കാറുമായുള്ള താരതമ്യത്തിനെതിരെ ശക്തമായി രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായി വാഹന വ്യവസായം വളരെയധികം നിയന്ത്രിതമാണെന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.