ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകി; സ്വയം മുറിവേൽപ്പിക്കുന്ന ലൈവിട്ട യുവാവിെൻറ ജീവൻ രക്ഷിച്ച് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: മാരകമായ രീതിയിൽ സ്വയം മുറിവേൽപ്പിക്കുന്ന ലൈവ് വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 39 കാരെൻറ ജീവൻ രക്ഷിച്ച് ഡൽഹി പൊലീസ്. യു.എസിലുള്ള സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിെൻറ ഒാഫീസിൽ നിന്നെത്തിയ ഒരു കോളിലൂടെ ലഭിച്ച മുന്നറിയിപ്പാണ് ഡൽഹി പൊലീസിനെ അതിന് സഹായിച്ചത്.
പശ്ചിമ ദില്ലിയിലെ ദ്വാരക നിവാസിയായ ഷോഹൻ ലാൽ എന്നയാൾ അയൽവാസികളുമായുണ്ടായ വാക്കേറ്റത്തെത്തുടർന്നായിരുന്നു കൈയ്യിൽ നിരവധി മുറിവുകൾ വരുത്തുന്നതായുള്ള ലൈവ് വിഡിയോ ഫേസ്ബുക്കിൽ സട്രീം ചെയ്യാൻ ആരംഭിച്ചത്. ലാൽ ഒരു മിഠായി ഷോപ്പിലാണ് ജോലിചെയ്യുന്നത്, അദ്ദേഹത്തിന് രണ്ട് കൊച്ചുമക്കളാണുള്ളത്. 2016 ൽ ഭാര്യ മരിച്ചതു മുതൽ ഇയാൾ മാനസികമായി തകർന്നനിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. അയൽവാസികളുമായുള്ള വാക്കേറ്റമാണ് അത്തരമൊരു പ്രവർത്തി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അർധരാത്രി 12:50നായിരുന്നു ലാൽ ഫേസ്ബുക്കിൽ ലൈവ് വിഡിയോ ആരംഭിച്ചത്. ഏതാനും മിനിറ്റുകൾക്കകം സൈബർ വകുപ്പിലെ ഡി.സി.പി അന്യേഷ് റോയിക്ക് അമേരിക്കയിലുള്ള ഫേസ്ബുക്കിെൻറ ഒാഫീസിൽ നിന്നും ഒരു കോൾ വന്നു. ഒരു പുരുഷ ഫേസ്ബുക്ക് യൂസർ സ്വയം ഉപദ്രവിക്കുന്ന ലൈവ് വിഡിയോ പങ്കുവെക്കുന്നുണ്ടെന്നും അത് ഡൽഹിയിൽ വെച്ചാണെന്ന് സംശയിക്കുന്നതായും ഫേസ്ബുക്ക് അധികൃതർ അദ്ദേഹത്തെ അറിയിച്ചു.
സൈബർ പ്രിവൻഷൻ അവയർനസ് ഡിറ്റക്ഷനും (CyPAD) ഡൽഹി പോലീസിെൻറ നോഡൽ സൈബർ യൂണിറ്റും അന്താരാഷ്ട്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ഏകോപന ചട്ടക്കൂടിെൻറ ഭാഗമായാണ് അത്തരമൊരു മുന്നറിയിപ്പ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.
ഫേസ്ബുക്ക് പങ്കിട്ട അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ച വിശകലനം ചെയ്ത പൊലീസ്, അക്കൗണ്ടുമായി ലിങ്കുചെയ്ത ഫോൺ നമ്പർ സ്വിച്ച് ഓഫാണെന്നാണ് കണ്ടെത്തിയത്. എന്നാൽ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള വിലാസം ദ്വാരകയിലേതാണെന്ന് പൊലീസിന് കണ്ടെത്താനായതായും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നാലെ അടുത്തുള്ള എമർജൻസി റെസ്പോൺസ് വെഹിക്കിൾ (ഇആർവി) ടീമും അതിെൻറ ഇൻ-ചാർജ് പ്രൊബേഷണർ സബ് ഇൻസ്പെക്ടർ അമിത് കുമാറും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി.
അവിടെയെത്തിയ സംഘം കണ്ടത് ധാരാളം രക്തം നഷ്ടപ്പെട്ട് അവശനിലയിലായ ഷോഹൻ ലാലിനെയായിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് എയിംസ് ട്രോമ സെൻററിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ അദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.