വർഗീയത എതിർക്കുന്നു; തങ്ങളുടേത് പക്ഷപാതിത്വമില്ലാത്ത പ്രവർത്തനമെന്ന് ഫേസ്ബുക്ക്
text_fieldsന്യൂഡൽഹി: തുറന്നതും സുതാര്യവും പക്ഷപാതിത്വമില്ലാത്തതുമായ സ്ഥാപനമാണ് തങ്ങളുടേതെന്ന് സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക്. ബിജെപി അംഗങ്ങളുടെ വിദ്വേഷവും പ്രകോപനപരവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങൾക്ക് മറുപടി പറയുകയായിന്നു ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ അജിത് മോഹൻ.
'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നയങ്ങൾ നടപ്പിലാക്കുന്ന രീതിയിൽ ഞങ്ങർ പക്ഷപാതപരമായി ഇടപെടുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ വളരെ ഗൗരവത്തിൽ എടുത്തിട്ടുണ്ട്. എന്നാൽ, ഏത് രൂപത്തിലുള്ള വിദ്വേഷത്തെയും വർഗീയതയെയും ഞങ്ങൾ അപലപിക്കുന്നതായി ഇൗ സാഹചര്യത്തിൽ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ഫേസ്ബുക്കിെൻറ നയ വികസനവും അത് നടപ്പിലാക്കുന്നതിനെ കുറിച്ചും ഒരു വ്യക്തത നൽകാൻ ഇൗ അവസരം ഞങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. - അജിത് മോഹൻ പ്രസ്താവനയിൽ പറഞ്ഞു.
ഫേസ്ബുക്കിെൻറ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ടാണ് രാജ്യത്ത് ഇപ്പോൾ വിവാദം കനക്കുന്നത്. വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയൊരുക്കി എന്ന് എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ ഫേസ്ബുക്കിന്‍റെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസിനെതിരെ കേസെടുത്തിരുന്നു.
ഇന്ത്യയിൽ ഫേസ്ബുക്ക് വെച്ചുപുലർത്തുന്ന പക്ഷപാതിത്വത്തെ കുറിച്ച് കമ്പനിയുടെ തന്നെ ആഗോള ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിനിടെ ഫേസ്ബുക്ക് തങ്ങളുടെ ജീവനക്കാരെ പരസ്യമായി പ്രതിരോധിച്ച് രംഗത്തെത്തി. 'ഞങ്ങളുടെ ജീവനക്കാർ വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലവും ചിന്താഗതിയും വെച്ചുപുലർത്തുന്നവരാണെങ്കിലും അവരെ ഏൽപ്പിച്ച കടമകൾ കൃത്യമായി നിർവഹിക്കുകയും ഞങ്ങളുടെ നയങ്ങളെ ന്യായവും പക്ഷപാതമില്ലാത്ത രീതിയിലും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഒരു വ്യക്തി ഏകപക്ഷീയമായി എടുക്കുന്നതല്ല. അവയിൽ കമ്പനിയുടെ വിവിധ ടീമുകളിൽ നിന്നുമുള്ള കാഴ്ച്ചപ്പാടുകളും ഉൾകൊള്ളുന്നുണ്ട്. ഞങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു. പൊതുപ്രവര്‍ത്തകരുടെ അത്തരം ഉള്ളടക്കമുള്ള പോസ്റ്റുകള്‍ തുടര്‍ന്നും നീക്കം ചെയ്യും. -പ്രസ്താവനയിൽ അജിത് മോഹൻ കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിദ്വേഷ പ്രചാരണങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യാത്തത് മേധാവികളുടെ നിര്‍ദേശപ്രകാരമാണെന്ന് ഫേസ്ബുക്കിെൻറ ജീവനക്കാർർ വെളിപ്പെടുത്തിയിരുന്നു. 'മോദിയുടെ പാര്‍ട്ടിക്കാരായ രാഷ്ട്രീയക്കാരുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍ ഇന്ത്യയിലെ കമ്പനിയുടെ വ്യാപാര സാധ്യതകളെ ബാധിക്കും' എന്ന് ഫേസ്ബുക്കിന് വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ ലോബിയിങ് നടത്താന്‍കൂടി നിയുക്തയായ അംഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നുവെന്ന് അമേരിക്കന്‍ പത്രം 'വാള് സ്ട്രീറ്റ് ജേണല്‍' ആണ് റിപ്പോർട്ട് ചെയ്തത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.