മോദിയുടെ സന്ദർശനം; ബംഗ്ലാദേശിൽ തങ്ങളുടെ സേവനം വിലക്കിയെന്ന് ഫേസ്ബുക്ക്
text_fieldsതങ്ങളുടെ സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമും മെസ്സേജിങ് ആപ്പും വെള്ളിയാഴ്ച മുതൽ ബംഗ്ലാദേശിൽ പ്രവർത്തനരഹിതമായിരുന്നുവെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തെ പ്രതിഷേധക്കാർ എതിർത്തിരുന്നു. "ഞങ്ങളുടെ സേവനങ്ങൾ ബംഗ്ലാദേശിൽ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം, എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പഴയരീതിയിൽ എത്രയും പെട്ടന്ന് തന്നെ പ്രവർത്തനം പുനഃരാരംഭിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു'' -ഫേസ്ബുക്ക് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ബംഗ്ലാദേശിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസുമായുള്ള സംഘർഷത്തിലായിരുന്നു നാല് പേർക്കും ജീവൻ നഷ്ടമായത്. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ് വലിയ പ്രതിഷേധവും വെടിവെപ്പുമുണ്ടായത്.
അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാർ ഫേസ്ബുക്കിന്‍റെയും അവരുടെ മെസഞ്ചറിന്‍റെയും പ്രവർത്തനം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. മുമ്പ് രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ വ്യാപിക്കുന്നത് തടയാനായി സർക്കാർ പലതവണ ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ ഫലപ്രദമായ ആശയവിനിമയം ആവശ്യമായിരുന്ന സമയത്ത് ബംഗ്ലാദേശിൽ അത് നിയന്ത്രിക്കപ്പെടുന്ന രീതിയെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.