ഹൃസ്വ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്കും പണമുണ്ടാക്കാം; പുതിയ പ്രഖ്യാപനവുമായി ഫേസ്ബുക്ക്
text_fieldsപ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ഇനി ഹൃസ്വ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്കും വരുമാനം ലഭ്യമാക്കും. തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാൻ കണ്ടന്‍റ് ക്രിയേറ്റർമാരെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ഒരു ബ്ലോഗ്പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പരസ്യങ്ങൾ പ്രദർശിപ്പിച്ചായിരിക്കും വരുമാനം നൽകുക.
വലിയ വരുമാനമുണ്ടാക്കാനുള്ള ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് ചെറുതും വലുതുമായ മറ്റ് സമൂഹ മാധ്യമങ്ങൾ ഫേസ്ബുക്ക് സെലിബ്രിറ്റികളെ ആകർഷിക്കുന്ന സാഹചര്യത്തിലാണ് അവർ പുതിയ തീരുമാനവുമായി എത്തിയിരിക്കുന്നത്.
ഒരു മിനിറ്റ് വരെയുള്ള വിഡിയോകളിലൂടെ യൂസർമാർക്ക് പരസ്യവരുമാനം നേടാനാകുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. നേരത്തെ അത് മൂന്ന് മിനിറ്റായിരുന്നു. കൂടാതെ, ഉള്ളടക്ക സ്രഷ്‌ടാക്കൾക്ക് അവരുടെ ഫേസ്ബുക്ക് സ്റ്റോറികളിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള സ്റ്റിക്കറുകൾ പോലുള്ള പരസ്യങ്ങളും ഫേസ്ബുക്ക് പരീക്ഷിക്കാൻ തുടങ്ങിയേക്കും. അതിലൂടെയും യൂസർമാർക്ക് പണം സമ്പാദിക്കാൻ കഴിയും.
തങ്ങളുടെ സ്‌പോട്ട്‌ലൈറ്റ് എന്ന ഫീച്ചർ ഉപയോഗിച്ച് വൈറൽ ഹ്രസ്വ വീഡിയോകൾ നിർമ്മിക്കുന്ന യൂസർമാർക്ക് സ്‌നാപ്ചാറ്റ് പ്രതിദിനം ഒരു മില്യൺ ഡോളർ നൽകുന്നുണ്ട്. എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിനായി ഫോളോവേഴ്‌സിൽ നിന്ന് നിരക്ക് ഈടാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന "സൂപ്പർ ഫോളോസ്' ഈയടുത്താണ് ട്വിറ്റർ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.