പ്ലാറ്റ്ഫോമിലെ 'കുട്ടി യൂസർ'മാരെ കണ്ടെത്താൻ പുതിയ വിദ്യയുമായി ഫേസ്ബുക്ക്
text_fieldsസമൂഹ മാധ്യമങ്ങൾ ഏറെ ഉപകാരപ്രദവും ഇന്നത്തെ കാലത്ത് ഒഴിച്ചുകൂടാനാകാത്തതുമായ പ്ലാറ്റ്ഫോമുകളായി മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എന്നും രക്ഷിതാക്കൾക്ക് തലവേദനയാണ്. കുഞ്ഞുമക്കളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യാനായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വട്ടമിട്ടുപറക്കുന്ന കഴുകൻമാരാണ് രക്ഷിതാക്കളെ അലട്ടുന്നത്.
എന്നാൽ, സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക് അതിനൊരു വഴികണ്ടെത്തിയിരിക്കുകയാണ്. 13 വയസിന് താഴെയുള്ളവർ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കണ്ടെത്താനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ (എ.ഐ) സഹായം തേടുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് യൂത്ത് പ്രൊഡക്ട്സിെൻറ വൈസ് പ്രസിഡൻറായ പവ്നി ദിവാൻജിയാണ് ഇക്കാര്യം അറിയിച്ചത്.
യൂസർമാരുടെ പ്രായം കണക്കാക്കാനായി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അതുവഴി അത്തരത്തിലുള്ള അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യാൻ കഴിയുമെന്നുമാണ് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്. അതേസമയം ആളുകളുടെ ഐഡികൾ ശേഖരിക്കുന്നതിന് "കാര്യമായ പരിമിതികൾ" ഉണ്ടെന്നും പവ്നി ദിവാൻജി വ്യക്തമാക്കി.
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും 13 വയസ്സിന് താഴെയുള്ള ആളുകൾക്ക് ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമുകളല്ല, അതിനാൽ അത്തരക്കാർ സൈൻ - അപ്പ് ചെയ്യുന്നത് തടയാനായി കമ്പനി ഇപ്പോൾ പുതിയ വഴികൾ സൃഷ്ടിച്ചുവരികയാണ്. കുട്ടികളെല്ലാം ഇപ്പോൾ ഒാൺലൈനിലാണ് എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊരു പ്ലാറ്റ്ഫോം ഞങ്ങൾ ഒരുക്കേണ്ടതുണ്ട്. 13 വയസിന് താഴെയുള്ളവർക്കായി ഒരുങ്ങുന്ന ഇൻസ്റ്റാഗ്രാം ഉദ്ധരിച്ചുകൊണ്ട് പവ്നി ദിവാൻജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.