ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഉപയോഗിക്കുന്നത് നിർത്തി ഫേസ്ബുക്ക്
text_fieldsവാഷിങ്ടൺ: ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഉപയോഗിക്കുന്നത് നിർത്തി ഫേസ്ബുക്ക്. മുഖം തിരിച്ചറിയാനുള്ള സംവിധാനത്തെ സംബന്ധിച്ച് ആശങ്കകൾ ഉയരുന്നതിനിടെയാണ് കമ്പനിയുടെ നിർണായക തീരുമാനം. ഒരു ബില്യൺ ആളുകളുടെ ഫേഷ്യൽ റെക്കഗ്നിഷൻ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.
മുഖം തിരിച്ചറിയാനുള്ള സംവിധാനം കൃത്യമായി ഉപയോഗിക്കുന്നതിന് ചട്ടങ്ങൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏജൻസികളെന്ന് മെറ്റ വൈസ് പ്രസിഡന്‍റ് ജെറോം പെസിന്‍റി പറഞ്ഞു. ഇതുസംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുകയാണെന്ന് കമ്പനി അറിയിച്ചു.
റീടെയിലേഴ്സ്, ആശുപത്രികൾ, വിവിധ ബിസിനസ് സ്ഥാപനങ്ങൾ എന്നിവരെല്ലാം ഫേസ്ബുക്കിന്റെ മുഖം തിരിച്ചറിയുന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്. പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ് ഉയരുന്ന പ്രധാനവിമർശനം.
നേരത്തെ മൈസ്രോസോഫ്റ്റ്, ഐ.ബി.എം, ആമസോൺ പോലുള്ള കമ്പനികളും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഫേസ്ബുക്കിന് മേലുള്ള നിരീക്ഷണം വിവിധ ഏജൻസികൾ ശക്തമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഉക്ഷേിക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.