െഎ ഫോൺ 11ഉം ഗാലക്‌സി എസ് 20 പ്ലസും പാതിവിലക്ക്; ഒാൺലൈൻ ഷോപ്പിങിന് ഇനി ഉത്സവ കാലം
text_fieldsഒാൺലൈൺ ഷോപ്പിങ്ങിലെ ഉത്സവകാലമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സും. ഒക്ടോബർ 16 മുതലാണ് രണ്ട് വ്യാപാരോത്സവങ്ങളും ആരംഭിക്കുന്നത്. ഇന്ത്യയിലെ രണ്ട് ഒാൺലൈൻ വ്യാപാരഭീമന്മാരുടെ ആദായ വിൽപ്പന അതിെൻറ പാരമ്യതയിലെത്തുന്നത് ഇൗ കാലയളവിലാണെന്നാണ് കണക്കാക്കെപ്പടുന്നത്. എന്നത്തേയും പോലെ ഇത്തവണവും ഇലക്ട്രോണിക്സ് മേഖലയിലാണ് ഏറ്റവും മുന്തിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽതന്നെ ഏറെ ശ്രദ്ധേയം ലോകത്തിലെ രണ്ട് മുൻനിര മൊബൈൽ ഫോൺ നിർമാതാക്കളുടെ ഫ്ലാഗ്ഷിപ് മോഡലുകളുടെ വിൽപ്പനയാണ്.
ആപ്പിളിെൻറ െഎ ഫോൺ 11നും സാംസങ് ഗാലക്‌സി എസ് 20 പ്ലസിനും വമ്പിച്ച ഒാഫറുകളാണ് ആമസോണും ഫ്ലിപ്കാർട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. സാംസങ് ഗാലക്‌സി എസ് 20 പ്ലസ് ഫ്ലിപ്കാർട്ടിെൻറ ബിഗ് ബില്യൺ ഡെയ്‌സിൽ 49,999 രൂപക്കാണ് വിൽക്കുന്നത്. ആദ്യമായി അവതരിപ്പിക്കുേമ്പാൾ 87,999 രൂപ വിലയുണ്ടായിരുന്ന സ്മാർട്ട്ഫോണാണിത്. ഒക്ടോബർ 15 മുതൽ ഫോൺ ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 16 മുതൽ മറ്റുള്ളവർക്കും ലഭ്യമാകും. ഇതിന് ബദലായി ആമസോൺ അവതരിപ്പിക്കുന്ന ഒാഫറാണ് െഎ ഫോൺ 11െൻറത്. 50,000 രൂപയാണ് െഎ ഫോണിന് ആമസോൺ ഇട്ടിരിക്കുന്ന വില.
ഒക്ടോബർ 16ന് അർധരാത്രി മുതൽ ആമസോൺ പ്രൈം ഉപഭോക്താക്കൾക്കും 17 മുതൽ സാധാരണക്കാർക്കും ഫോൺ ബുക്ക് ചെയ്യാം. ഇതുകൂടാതെ മറ്റ് ധാരാളം ഒാഫറുകളും ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്. 34,990 രൂപ വിലയുള്ള ഗെയിമിങ് ഉപകരണമായ എക്സ്ബോക്സ് സീരീസ് എസ് 29,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. പുതിയ എക്സ്ബോക്സ് നവംബറിൽ ഇന്ത്യയിൽ ഇറങ്ങാനിരിക്കെയാണ് ആദായ വിൽപ്പന. ആമസോണിൽ ബോസ് ഹോം 300 സ്മാർട്ട് സ്പീക്കർ 20,000 രൂപയിൽ താഴെ ലഭ്യമാകും. ഗൂഗിൾ അസിസ്റ്റ്, ആമസോൺ അലക്സ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇൻറലിജൻറ് ഓഡിയോ സ്പീക്കറുകളാണിത്. വർക് അറ്റ് ഹോം ഒാഫർ മാസ്കുകളിലെ വിലക്കുറവ് തുടങ്ങി കോവിഡ് കാലത്തിന് അനുയോജ്യമായ വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.