ഐഫോൺ 13 ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം; ഓഫർ പുറത്തുവിട്ട് ഫ്ലിപ്കാർട്ട്
text_fieldsസെപ്തംബർ 23ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പൻ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 30 വരെ നീളുന്ന ഓഫർ വിൽപ്പനയിൽ ഐഫോണുകൾക്കും വിലക്കിഴിവുകളുണ്ട്.
ഐഫോൺ 13, ഐഫോൺ 13 പ്രോ എന്നീ മോഡലുകൾക്കാണ് ആകർഷകമായ ഡിസ്കൗണ്ടുള്ളത്. ആദ്യമായി 50000 രൂപയ്ക്ക് താഴെ മാത്രം നൽകിക്കൊണ്ട് ഐഫോൺ 13 സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. ഫോണിന്റെ പ്രാരംഭ വില 49,990 രൂപയായിരിക്കുമെന്ന് ഇ-കൊമേഴ്സ് സൈറ്റ് ടീസ് ചെയ്ത് കഴിഞ്ഞു. ഐഫോൺ 13 പ്രോ 89,990 രൂപക്കും 13 പ്രോ മാക്സ് 99,990 രൂപ മുതലും ലഭ്യമായേക്കും.
ഐഫോൺ 11, ഐഫോൺ 12 മിനി എന്നിവക്കും മികച്ച ഡീലുകൾ പ്രതീക്ഷിക്കാം. ഫ്ലിപ്കാർട്ട് ഈ മോഡലുകളുടെ വിൽപ്പന വില നിലവിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഐഫോൺ 11-ന്റെ വില 29,990 രൂപയിൽ താഴെയും ഐഫോൺ 12 മിനിയുടെ വില 39,990 രൂപയുമായിരിക്കുമെന്ന് സൂചനയുണ്ട്. നിലവിൽ ഐഫോൺ 13ന് 69,900 രൂപയും ഐഫോൺ 12 മിനിക്ക് 59,999 രൂപയും ഐഫോൺ 11 ന് 49,900 രൂപയുമാണ് വില.
ഫ്ലിപ്പ്കാർട്ട് മറ്റ് സ്മാർട്ട്ഫോണുകൾക്കും ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. പോകോ X4 Pro 5G 13,999 രൂപയ്ക്കും, ഒപ്പോ റെനോ 7 Pro 33,999 രൂപക്കും, മോട്ടറോള എഡ്ജ് 30 22,749 രൂപക്കും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.