നിങ്ങളുടെ മൊബൈലിൽ സ്‌ക്രീൻ ഷെയറിങ് ആപ്പ് ഉണ്ടോ? പുതിയ തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്
text_fieldsസ്‌ക്രീൻ ഷെയറിങ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിച്ചേക്കാമെന്ന് പോലീസ് പറയുന്നു. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ ഉള്ള പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയും.
കേരളാ പോലീസിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പങ്കുവച്ചിരിക്കുന്നത്. വിദൂര നിയന്ത്രണത്തിലൂടെ തട്ടിപ്പുകാർക്ക് ഫോൺ ഉടമയുടെ ഇൻറർനെറ്റ് ബാങ്കിങ് /പേയ്മെൻറ് ആപ്പുകൾ ഉപയോഗിച്ച് ക്രയവിക്രയം നടത്താൻ കഴിയുമെന്നും അതിനാൽ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.
എനി ഡസ്ക്, സ്ക്രീൻലീപ്പ്, ക്രോം റിമോട്ട് ഡെസ്ക്ടോപ്പ്,മിംഗിൾവ്യൂ. ഗോ ടു മീറ്റിങ്, യൂസ് ടുഗദെർ, ടീം വ്യൂവർ, സിസ്കോ വെബ്എക്സ് തുടങ്ങിയവയാണ് പ്രമുഖ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.