വിസ സേവനം വേഗത്തിലാക്കി ജി.ഡി.ആർ.എഫ്.എ ആപ്
text_fieldsദുബൈ: സേവന കേന്ദ്രങ്ങളോ എമിഗ്രേഷൻ ഓഫിസോ സന്ദർശിക്കാതെതന്നെ ഉപയോക്താക്കൾക്ക് അതിവേഗം വിസ സേവനങ്ങൾ ലഭ്യമാക്കി ദുബൈ എമിഗ്രേഷന്റെ (ജി.ഡി.ആർ.എഫ്.എ) സ്മാർട്ട് ആപ്. അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട് ആപ്ലിക്കേഷന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ന്യൂ എൻട്രി പെർമിറ്റ് റെസിഡൻസി, നവജാത ശിശുക്കൾക്കുള്ള റെസിഡൻസ് വിസ തുടങ്ങിയവക്ക് അപേക്ഷിക്കാനും കഴിയും.
വിവിധ വിസ ലംഘനങ്ങളുടെ പേരിലുള്ള പിഴകൾ അടക്കാനും ആപ്പിലൂടെ കഴിയും. ആപ് സ്റ്റോറിൽനിന്നും പ്ലേസ്റ്റോറിൽനിന്നും GDRFA DXB ആപ് ലഭിക്കും. മുമ്പുള്ള ജി.ഡി.ആർ.എഫ്.എയുടെ സ്മാർട്ട് ആപ്ലിക്കേഷനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകാൻ പുതിയ ആപ്പിന് സാധിക്കുമെന്ന് എമിഗ്രേഷൻ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.
ഉപയോക്താക്കളുടെ സമയവും അധ്വാനവും സംരക്ഷിച്ച് മികച്ച സേവനങ്ങൾ നൽകാൻ ഈ ആപ്ലിക്കേഷൻ വഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ സേവനങ്ങൾ ആപ്ലിക്കേഷനിൽ അടുത്തുതന്നെ ലഭ്യമായിത്തുടങ്ങും. ഈ വർഷത്തെ ജൈടെക്സ് സാങ്കേതികവാരത്തിലാണ് പുതിയ സ്മാർട്ട് ആപ് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.