ഇസെഡ് ജനറേഷൻ അഥവാ ‘നോ നോട്ടിഫിക്കേഷൻ’ ടീംസ്
text_fieldsഇസെഡ് ജനറേഷന് (1997നും 2012നും ഇടയിൽ ജനിച്ചവർ) ഫോണിൽ ഇടക്കിടെ നോട്ടിഫിക്കേഷൻ വരുന്നത് ഇഷ്ടമല്ലെന്ന് പറയുന്നു ന്യൂയോർകിലെ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് മാക്സ് ബേൺസ്. അവരിൽ ഭൂരിഭാഗവും ‘തങ്ങളെ ശല്യപ്പെടുത്തരുത്’ എന്ന നിലപാടിൽ നോട്ടിഫിക്കേഷൻ 24 മണിക്കൂറും ഓഫ് ചെയ്തുവെക്കുകയാണെന്നാണ് അദ്ദേഹം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
അവരെ കുറ്റം പറയരുതെന്ന് സാക്ഷ്യപ്പെടുത്തുന്നു റൂബി ഹാൾ ക്ലിനിക്കിലെ കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. രുച ശ്രീകണ്ഡെ ദിവെകർ. മനഃസാന്നിധ്യത്തെയും ജോലിയിൽ ശ്രദ്ധിക്കാനുള്ള കഴിവിനെയും ഇത്തരം നോട്ടിഫിക്കേഷനുകൾ കാര്യമായി ബാധിക്കുന്നു. മാത്രമല്ല അനാവശ്യ ഉത്കണ്ഠക്കും കാരണമാകുമെന്നാണ് ഡോ. രുച ശ്രീകണ്ഡെ പറയുന്നത്. അത്രയേറെ ശ്രദ്ധക്ഷണിക്കലാണ് ഇക്കാലത്ത് ഒരു ദിവസം വരുന്നത്.
നോട്ടിഫിക്കേഷൻ നോക്കാൻ നിശ്ചിതസമയം വേറെ തന്നെ കണ്ടുവെച്ച് ആ സമയത്ത് മാത്രം നോക്കുക എന്ന പരിഹാരമാണ് ഇവർ നിർദേശിക്കുന്നത്. ഉത്കണ്ഠ അകറ്റാൻ ഓഫ് ലൈൻ ഹോബികൾ കണ്ടെത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.