അലക്സാ... സഹപാഠികളുടെ പരിഹാസം താങ്ങാൻ കഴിയുന്നില്ല; ആമസോൺ വോയ്സ് അസിസ്റ്റൻറിെൻറ പേരുമാറ്റണമെന്ന്
text_fieldsന്യൂഡൽഹി: ഒരേപോലുള്ള ചില പേരുകൾ പലരെയും വട്ടംകറക്കുകയോ കുഴപ്പിക്കുകയോ ചെയ്തേക്കാം. അത്തരത്തിൽ ചില വിദ്യാർഥികൾ കുഴങ്ങിയത് ആമസോണിെൻറ വോയ്സ് അസിസ്റ്റൻറായ അലക്സയുടെ പേരിലാണ്.
അലക്സ എന്ന പേരുള്ള നിരവധി പെൺകുട്ടികളെ സഹപാഠികൾ ഉൾപ്പെടെ കളിയാക്കുന്നുവെന്നാണ് പരാതി. പേര് വിളിച്ചശേഷം ഒാരോ നിർദേശങ്ങൾ നൽകി പരിഹസിക്കുമെന്ന് കുട്ടികൾ പറയുന്നു. കളിയാക്കലുകൾ സഹിക്കാൻ വയ്യാതെ സ്കൂൾ മാറുന്നതിനെപ്പറ്റി പോലും ചിന്തിച്ചതായാണ് ചിലർ പറയുന്നത്. കുട്ടികളുടെ പേര് മാറ്റാൻ സാധിക്കാത്തതിനാൽ ആമസോൺ വോയ്സ് അസിസ്റ്റൻറിെൻറ പേര് മാറ്റണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ആമസോൺ വോയ്സ് അസിസ്റ്റൻറിെൻറ പേര് മനുഷ്യർക്കിടാത്ത ഏതെങ്കിലും പേരിടണമെന്നും അലക്സ എന്ന പേരുള്ള മക്കളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നു.
2014ലാണ് ആമസോൺ വോയ്സ് അസിസ്റ്റൻറ് സർവിസായ അലക്സ അവതരിപ്പിക്കുന്നത്. കുറച്ചുമാസങ്ങൾക്കകം തന്നെ അലക്സ പോപ്പുലർ ആകുകയും ചെയ്തു. അലക്സ എന്ന പേരു വിളിച്ചാണ് ഇക്കോ ഉപകരണത്തിന് നിർദേശം നൽകുക. ഇതാണ് അലക്സ എന്ന പേരുള്ള കുട്ടികളെ വിഷമത്തിലാക്കുന്നതെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
സ്കൂളുകളിലും മറ്റും അലക്സ എന്ന് ഉറക്കെ വിളിച്ചശേഷം നിർദേശം നൽകും. സെക്കൻഡറി സ്കൂളിൽ പഠനം ആരംഭിച്ചതോടെ കുട്ടിയെ നിരന്തരം അലക്സാ എന്നുവിളിക്കുകയും മറ്റുള്ളവർ പരിഹസിക്കുകയും ചെയ്യുന്നതായി ഒരു മാതാവ് പറഞ്ഞു.
തമാശകളും പരിഹാസവും കാരണം സ്വയം പരിചയപ്പെടുത്താൻ പോലും കുട്ടി ആഗ്രഹിക്കുന്നില്ല. ഇത് കുട്ടിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നതായും മാതാവ് പറയുന്നു.
യു.കെയിൽ അലക്സ എന്ന പേരുള്ള 4000ത്തിലധികം പേരുണ്ട്. ഇതിൽ ഭൂരിഭാഗവും 25 വയസിൽ താഴെയുള്ളവരാണ്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ആമസോൺ രംഗത്തെത്തി. നിങ്ങൾ പങ്കുവെച്ച അനുഭവങ്ങളിൽ ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു തരത്തിലുള്ള അപമാനവും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് വ്യക്തമായി പറയേട്ട. ഏറ്റവും ശക്തമായ രീതിയിൽ ഞങ്ങൾ ഇതിൽ അപലപിക്കുന്നു' -ആമസോൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.