'ക്രിയേറ്റർമാർക്ക് പണമുണ്ടാക്കാം'; 2022-ൽ വലിയ മാറ്റം പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം തലവൻ
text_fields2022ൽ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നൽകി തലവൻ ആദം മെസ്സേറി. "ഇൻസ്റ്റാഗ്രാം എന്താണെന്നതിൽ നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്, കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതിനനുസരിച്ച് ഞങ്ങളും മാറേണ്ടതുണ്ട്." അദ്ദേഹം വ്യക്തമാക്കി.
''ഞങ്ങൾ പ്ലാറ്റ്ഫോമിൽ വിഡിയോകൾക്ക് കൊടുക്കുന്ന ശ്രദ്ധ ഇരട്ടിയാക്കും... ഇൻസ്റ്റഗ്രാം ഇനിമുതൽ കേവലമൊരു ഫോട്ടോ പങ്കിടൽ ആപ്പ് മാത്രമായിരിക്കില്ല. ഞങ്ങൾ സന്ദേശമയക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്'' ടിക്ടോകിന് എതിരായി അവതരിപ്പിച്ച റീൽസിനും പതിവിലേറെ പ്രാധാന്യം കൊടുക്കുമെന്നും മൊസേരി പറഞ്ഞു.
ഇൻസ്റ്റയിലെ ക്രിയേറ്റർമാർക്ക് ജീവിതോപാദിയെന്ന നിലക്ക് കൂടുതൽ ധനസമ്പാദന സൗകര്യങ്ങൾ (monetization tools) പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2022-ൽ സന്ദേശമയയ്ക്കലിലും സുതാര്യതയിലും ഇൻസ്റ്റാഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മൊസ്സേറി കൂട്ടിച്ചേർത്തു.
ഇൻസ്റ്റഗ്രാം ഈയിടെയായി പ്ലാറ്റ്ഫോമിൽ വിഡിയോ കൈകാര്യം ചെയ്യുന്ന വിധത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒക്ടോബറിൽ ദൈർഘ്യമേറിയ വീഡിയോകൾ പ്രധാന ഫീഡിലേക്ക് കൊണ്ടുവരാൻ IGTV എന്ന ബ്രാൻഡിനെ തന്നെ അവർ ഇല്ലാതാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.