ഇനി എല്ലാം എളുപ്പത്തിൽ തിരയാം; ജിമെയിലിൽ എ.ഐ ഫീച്ചറുകളുമായി ഗൂഗിൾ
text_fieldsഗൂഗിളിന്റെ ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത. ജിമെയിലിന്റെ മൊബൈൽ ആപ്പിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കിടിലൻ ഫീച്ചറുകളാണ് ഗൂഗിൾ ഉൾപ്പെടുത്താൻ പോകുന്നത്. ജിമെയിലിലെ തിരയലുകൾ കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റാനും ഇൻബോക്സ് വളരെ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സവിശേഷതകളാണ് കൊണ്ടുവരുന്നത്.
ജിമെയിലിന്റെ മൊബൈൽ പതിപ്പ് ഉപയോഗിക്കുന്നവർ അവരുടെ ആപ്പിൽ പഴയ സന്ദേശങ്ങളോ അറ്റാച്ച്‌മെന്റുകളോ തിരയുമ്പോൾ വൈകാതെ തന്നെ "ടോപ് റിസൽട്ട്സ്" എന്ന പുതിയ സെക്ഷൻ കാണാൻ തുടങ്ങുമെന്ന് ആൽഫബെറ്റ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. മെഷീൻ ലേർണിങ് മോഡലുകൾ ഉപയോഗിച്ചായിരിക്കും ടോപ് റിസൽട്ട്സ് തയ്യാറാക്കുക.
യൂസർമാർക്ക് എന്താണ് വേണ്ടത് എന്നത് കണ്ടെത്തുന്നതിനായി തിരയുന്ന പദം ഉപയോഗിച്ച് അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇമെയിലുകളും മറ്റ് "പ്രസക്തമായ ഘടകങ്ങൾ" ഉപയോഗിച്ച് പഴയ ഇമെയിലുകളും സേർച്ച് റിസൽട്ടിൽ കാണിക്കുമെന്ന് കമ്പനി പറയുന്നു. ഇമെയിലുകളും അതിൽ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകളും ഇത്തരത്തിൽ എളുപ്പത്തിൽ കണ്ടെത്താൻ പുതിയ എ.ഐ അധിഷ്ഠിത സേവനം സഹായിക്കും.
ഏറെക്കാലമായി ആളുകൾ ആവശ്യപ്പെട്ടുന്ന ഫീച്ചർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ജിമെയിൽ മൊബൈൽ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് ഗൂഗിൾ അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.