നിർമിത ബുദ്ധി സെർച് എൻജിനുമായി സംയോജിപ്പിക്കുമെന്ന് ഗൂഗ്ൾ സി.ഇ.ഒ
text_fieldsന്യൂയോർക്: നിർമിത ബുദ്ധി ഗൂഗ്ളിന്റെ സെർച് എൻജിനുമായി സംയോജിപ്പിക്കുമെന്ന് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ പറഞ്ഞു. ചാറ്റ് ജി.പി.ടി അടക്കമുള്ള നിർമിത ബുദ്ധി ചാറ്റ് ബോട്ടുകൾ ഗൂഗ്ളിന് ഭീഷണിയാകുമോ എന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പിച്ചൈയുടെ വിശദീകരണം. ചാറ്റ് ബോട്ടുകൾ ഗൂഗ്ളിന്റെ സെർച് ബിസിനസിന് ഭീഷണിയാകുമെന്ന ആശങ്ക അദ്ദേഹം തള്ളി.
നിർമിത ബുദ്ധി ഗൂഗ്ളിന്റെ തിരച്ചിലുകളോട് പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കും. അവസരങ്ങൾ മുമ്പത്തേക്കാൾ അധികമായിരിക്കും. ഓപൺ എ.ഐ എന്ന അമേരിക്കൻ ഗവേഷണ സ്ഥാപനം കഴിഞ്ഞ നവംബർ 30ന് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ടാണ് ചാറ്റ് ജി.പി.ടി.
ഗൂഗ്ളിൽ ബന്ധപ്പെട്ട വെബ് പേജുകളാണ് വരുന്നതെങ്കിൽ ചാറ്റ് ജി.പി.ടിയിൽ നാം ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്റർനെറ്റിലെ പല സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ തിരഞ്ഞെടുത്ത് സംയോജിപ്പിച്ച് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.