ഇന്ത്യക്കാരനോ.. അതോ അമേരിക്കക്കാരനോ...? സുക്കർബർഗിനോട് സംസാരിക്കാറുണ്ടോ..? മറുപടിയുമായി സുന്ദർ പിച്ചൈ
text_fieldsവാഷിങ്ടൺ: താങ്കൾ ഇന്ത്യക്കാരനാണോ.. അമേരിക്കക്കാരനാണോ... ? ഒരു അഭിമുഖത്തിൽ ബി.ബി.സിയുടെ അവതാരകനായ അമോൽ രാജനായിരുന്നു ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈയോട് ഇൗ ചോദ്യം ചോദിച്ചത്. 'ഞാൻ അമേരിക്കൻ പൗരനാണ്, പക്ഷെ എെൻറയുള്ളിൽ ആഴത്തിൽ ഇന്ത്യയുണ്ട്... ഞാനാരാണോ അതിെൻറ വലിയൊരു ഭാഗമാണ് ഇന്ത്യ' -അദ്ദേഹത്തിെൻറ മറുപടി ഇങ്ങനെയായിരുന്നു. തമിഴ്നാട്ടിൽ ജനിച്ച് ഐ.ഐ.ടി ഖരഗ്പൂരിൽ പഠനം പൂർത്തിയാക്കിയ പിച്ചൈ, 2004ലായിരുന്നു ഗൂഗ്ളിലെത്തുന്നത്.
ഒരുപാട് രസകരമായ ചോദ്യങ്ങളാൽ സമ്പന്നമായിരുന്നു അമോൽ രാജൻ-പിച്ചൈ അഭിമുഖം. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ചോദ്യം. താങ്കൾക്കും ബഹിരാകാശത്തേക്ക് പോകാൻ താൽപര്യമുണ്ടോ എന്നായി അമോൽ രാജൻ. 'ഞാൻ കുറച്ച് അസൂയാലുവാണെന്നായിരുന്നു പിച്ചൈ അതിന് മറുപടി നൽകിയത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് നോക്കാൻ അത്രത്തോളം ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും അവസാനം കരഞ്ഞത് എപ്പോഴാണ്..? എന്നും ചോദ്യ വന്നു. കോവിഡ് കാലത്ത് ലോകമെമ്പാടും മൃതദേഹങ്ങളേന്തിയുള്ള ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണേണ്ടി വന്നപ്പോഴും കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ സംഭവിച്ചത് കാര്യങ്ങൾ കണ്ടപ്പോഴുമാണ് അവസാനമായി താൻ കരഞ്ഞതെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ഗൂഗ്ൾ ഇന്ത്യക്ക് കോവിഡ് ധനസഹായമായി 15.5 മില്യൺ ഡോളർ കൂടി നൽകിയിരുന്നു.
പ്രധാന എതിരാളിയായ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗുമായി എപ്പോഴൊക്കെ സംസാരിക്കാറുണ്ട് എന്ന ചോദ്യത്തിന് 'ആവശ്യമുള്ളപ്പോൾ മാത്രം' എന്നായിരുന്നു ഗൂഗ്ൾ സി.ഇ.ഒയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.