ഡൂഡിൽ മത്സര വിജയിയായ വിദ്യാർഥിക്ക് സുന്ദർ പിച്ചൈയുടെ സർപ്രൈസ് കോൾ; കൂടെ വലിയ സമ്മാനങ്ങളും
text_fieldsയു.എസ് വിദ്യാർഥിയായ മിലോ ഗോൾഡിങ്ങിന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു വിഡിയോ കോൾ വന്നു. ടെക് ഭീമൻ ഗൂഗ്ളിെൻറ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) സുന്ദർ പിച്ചൈ ആയിരുന്നു മറുവശത്ത്. മിലോയെ വെറുതെയായിരുന്നില്ല സുന്ദർ പിച്ചൈ വിളിച്ചത്. ഈ വർഷത്തെ ഡൂഡിൽ ഫോർ ഗൂഗ്ൾ മത്സരത്തിൽ വിജയിച്ചതിന് ആശംസകളറിയിക്കുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. കെൻറക്കി സ്വദേശിയായ 11ാം ഗ്രേഡുകാരനെ വിഡിയോ കോൾ ചെയ്ത വിവരം പിച്ചൈ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ 2021ലെ ഡൂഡിൽ ഫോർ ഗൂഗ്ൾ മത്സര വിജയിയായ മിലോ ഗോൾഡിങ്ങിന് അഭിനന്ദനങ്ങൾ. "ഞാൻ ശക്തനാണ് കാരണം(I am strong because…)" എന്ന ഇൗ വർഷത്തെ തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് "പ്രതീക്ഷ കണ്ടെത്തുന്നു (Finding Hope)" എന്ന അദ്ദേഹത്തിെൻറ കലാസൃഷ്ടി. അത് നാളെ നമ്മുടെ ഗൂഗ്ളിെൻറ യു.എസ് ഹോം പേജിലുണ്ടായിരിക്കും. 'മിലോയോട് ഇൗ വിവരം പങ്കുവെക്കുന്നത് ഇൗ ആഴ്ച്ചത്തെ എെൻറ ഹൈലൈറ്റാണ്'... -വിഡിയോ പങ്കുവെച്ചുകൊണ്ട് പിച്ചൈ കുറിച്ചു.
Big congrats to Milo Golding, our 2021 Doodle for Google winner! His artwork titled "Finding Hope" was inspired by this year's theme "I am strong because…" and will be on our US homepage tomorrow. Sharing the news with Milo was the highlight of my week:) https://t.co/zzhnkzdEBD pic.twitter.com/kmOntanXRV
— Sundar Pichai (@sundarpichai) June 14, 2021
മിലോയ്ക്ക് 13 വയസ്സുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് അവന് പിതാവിനെ നഷ്ടമായിരുന്നു. അതോടെ സമാനമായ പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന മറ്റുള്ളവർക്ക് പ്രതീക്ഷ പകരാനും അവരെ പിന്തുണയ്ക്കാനും അവൻ തീരുമാനിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട തന്നെപ്പോലുള്ള കുട്ടികളെ സഹായിക്കാനായി മിലോ ഇപ്പോൾ സാങ്ക്വിൻ പാത്ത് എന്ന ചാരിറ്റി നടത്തുന്നുണ്ട്. അതിലൂടെ അവധിക്കാല സമ്മാനങ്ങൾ, കെയർ പാക്കേജുകൾ, ബാക് ടു സ്കൂൾ കിറ്റുകൾ എന്നിവയും അവൻ വിതരണം ചെയ്യുന്നുണ്ട്.
Congratulations to this year's #DoodleForGoogle winner, Milo Golding, whose artwork stars on the Google homepage today! → https://t.co/3c1mmANOMX
— Google Doodles (@GoogleDoodles) June 15, 2021
🎨🥳🎉 pic.twitter.com/Y9LEKdisUB
"ജീവിതത്തിൽ പ്രയാസങ്ങളും അനിശ്ചിതത്വങ്ങളും നേരിടുന്നുണ്ടെങ്കിലും, പ്രതീക്ഷ എല്ലായ്പ്പോഴും അവിടെയുണ്ട്. മുന്നോട്ട് പോകുന്നതിന് ആ പ്രതീക്ഷ കണ്ടെത്തേണ്ടത് ഞങ്ങളുടെ ജോലിയാണ്. " -തെൻറ ഇൗ ജീവിതാനുഭവമാണ് മിലോ ഗൂഗ്ളിെൻറ ഡൂഡിലിൽ പ്രയോഗിച്ചതും. 'ഫൈൻഡിങ് ഹോപ്' എന്ന മിലോയുടെ കലാസൃഷ്ടി അമേരിക്കയിലെ ഗൂഗ്ൾ ഹോം പേജിൽ ജൂൺ 15ന് ഫീച്ചർ ചെയ്തിട്ടുണ്ട്. കൂടാതെ സമ്മാനമായി മിലോക്ക് അവെൻറ കോളജ് സ്കോളർഷിപ്പായി 30000 ഡോളറും അവെൻറ സ്കൂളിന് 50000 ഡോളറിെൻറ ടെക്നോളജി പാക്കേജും ഗൂഗ്ൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.