സുരക്ഷയിൽ മുന്നിൽ സഫാരി ; ഗുരുതര സുരക്ഷാ പ്രശാനങ്ങളുമായി ജനപ്രിയ വെബ് ബ്രൗസർ ഗൂഗിൾ ക്രോം
text_fieldsഅറ്റ്‌ലസ് വിപിഎൻ നടത്തിയ സർവേ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിലെ ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിനെ ഏറ്റവും ദുർബലമായ വെബ് ബ്രൗസറായി തിരഞ്ഞെടുത്തു .സേവന ദാതാവ് വിപിഎൻ 303 സുരക്ഷാ പ്രശ്നങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്ത് ത്. അതേസമയം ജനപ്രിയ വെബ് ബ്രൗസറിൽ മാത്രം 3,159 ക്യുമുലേറ്റീവ് തകരാറുകൾ കണ്ടെത്തി.2022 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ അഞ്ചുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
117 സുരക്ഷാ പ്രശ്നങ്ങളുമായി മോസില്ല ഫയർഫോക്സ് രണ്ടാം സ്ഥാനത്തുണ്ട്.103 സുരക്ഷാ പ്രശ്നങ്ങൾമൈക്രോസോഫ്റ്റ് എഡ്ജിന് ഉണ്ടെന്നും ഇത് മുൻ വർഷത്തേക്കാൾ 61% കൂടുതലാണെന്നും പറയുന്നു.എന്നാൽ കുറച്ചു മാത്രമെ ആപ്പിളിന്‍റെ സഫാരിക്കുള്ളു.ഗൂഗിൾ ക്രോം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് സഫാരി.
344 സുരക്ഷാപ്രശ്നങ്ങൾ ഓപെറ ബ്രൗസറിൽ കണ്ടെത്തി.ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പറ എന്നിവയെല്ലാം ക്രോമിയം എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സർവേ ചൂണ്ടിക്കാട്ടി, ഈ ബ്രൗസറുകളെയെല്ലാം ക്രോമിയം കേടുപാടുകൾ ബാധിച്ചേക്കാമെന്നും പറഞ്ഞു.
ബ്രൗസറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേടുപാടുകൾക്കെതിരെയും .സിസ്റ്റം ഹാക്കിങ്ങിനെതിരെയും അനുബന്ധ പ്രവർത്തനങ്ങൾക്കെതിരെയും ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.