കോവിഡ് കേസുകൾ കൂടി; ജീവനക്കാരുടെ വർക് ഫ്രം ഹോം നീട്ടി ഗൂഗ്ൾ
text_fieldsകോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ജീവനക്കാരുടെ വർക് ഫ്രം ഹോം വീണ്ടും നീട്ടി അമേരിക്കൻ ടെക് ഭീമൻ ഗൂഗ്ൾ. 2022 ജനുവരി 10 വരെയാണ് ജീവനക്കാരോട് വീട്ടിലിരുന്നുകൊണ്ടുള്ള ജോലി തുടരാൻ ഗൂഗ്ൾ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സി.ഇ.ഒ സുന്ദർ പിച്ചൈയാണ് കമ്പനിയുടെ ആഗോളതലത്തിലുള്ള വളൻററി റിട്ടേൺ-ടു-ഓഫീസ് നയം നീട്ടിയ വിവരം പുറത്തുവിട്ടത്.
കുറഞ്ഞത് ജനുവരി 10 വരെയെങ്കിലും ഗൂഗ്ൾ ജീവനക്കാർക്ക് കാമ്പസിൽ വന്ന് ജോലി ചെയ്യണമെന്നത് നിർബന്ധമില്ല. എന്നാൽ, ജനുവരിക്ക് ശേഷം, 30 ദിവസത്തെ നോട്ടീസ് നൽകിക്കൊണ്ട് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗൂഗ്ൾ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ഒാഫീസുകളെ അനുവദിക്കും. ഒാരോ മേഖലകളിലെയും കോവിഡ് സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും വർക് ഫ്രം ഹോം തുടർന്നും നീട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.