വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഗൂഗിൾ; നൂറ് കണക്കിന് ജീവനക്കാർക്ക് ജോലി പോകും
text_fieldsവീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി അമേരിക്കൻ ടെക് ഭീമൻ ഗൂഗിൾ. പരസ്യ സെയിൽസ് ടീമിലെ നൂറുകണക്കിന് ജീവനക്കാരെയാണ് ഇത്തവണ നടപടി ബാധിക്കുന്നത്. കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും പരസ്യ, വിൽപന ടീമിൽ നിന്നുള്ളവരെ പിരിച്ചുവിടുന്നത്.
പ്രാഥമികമായി വലിയ ബിസിനസ്സുകളെ പരിപാലിക്കുന്ന ലാർജ് കസ്റ്റമർ സെയിൽസ് (എൽസിഎസ്) ടീമിൽ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നത്. ഈ പിരിച്ചുവിടലുകൾ കമ്പനി ആഗോളതലത്തിൽ നടപ്പാക്കും. അതേസമയം, തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ഗൂഗിളിലെ മറ്റെവിടെയെങ്കിലും അപേക്ഷിക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.
ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകൾ, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗൂഗിളിലെ 12,000 പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടമായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയറും ഓട്ടോമേഷനും സ്വീകരിക്കാൻ കമ്പനി ശ്രമിക്കുന്നതിനാൽ, വരും മാസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾക്ക് സാധ്യതയുണ്ട്.
ജീവനക്കാരെ പിരിച്ചുവിടൽ ഗൂഗിളിൽ മാത്രം ഒതുങ്ങുന്നില്ല. കഴിഞ്ഞ ആഴ്ച, ആമസോൺ അതിന്റെ സ്ട്രീമിങ്, സ്റ്റുഡിയോ ഓപറേഷനിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെയും, വിഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലെ 500 തൊഴിലാളികളെയും പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.
കൂടാതെ, ജീവനക്കാരുടെ പ്രകടനം വിലയിരുത്താൻ കമ്പനി മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ഇത് ജീവനക്കാരുടെ പ്രകടന അവലോകനങ്ങളെ അടിസ്ഥാനമാക്കി അധിക ജോലി വെട്ടിക്കുറയ്ക്കലിലേക്ക് കൂടുതൽ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.