ഗൂഗിൾ ഹാങൗട്ട്സ് നവംബറിൽ പ്രവർത്തനം നിർത്തും; 'ചാറ്റി'ലേക്ക് മാറാൻ ആവശ്യപ്പെട്ട് കമ്പനി
text_fieldsഅമേരിക്കൻ ടെക്നോളജി ഭീമൻ ഗൂഗിൾ അവരുടെ മെസ്സേജിങ് പ്ലാറ്റ്ഫോമായ ഹാങൗട്ട്സിന്റെ സേവനം നവംബറിൽ അവസാനിപ്പിച്ചേക്കും. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവരോട് ഗൂഗിൾ ചാറ്റിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് തന്നെ ഹാങൗട്സിന്റെ പ്രവർത്തനം നിർത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം സേവനം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യൂസർമാരെ ഗൂഗിൾ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യാനും തുടങ്ങിയിരുന്നു.
ഇതുവരെ ഗൂഗിൾ ചാറ്റിലേക്ക് മാറാത്തവർക്ക് നവംബർ ഒന്നുവരെ മാത്രമാണ് അതിന് സമയമുള്ളത്. അതിന് ശേഷം ഹാങൗട്ട്സിലെ ചാറ്റുകളെല്ലാം മായ്ക്കപ്പെടും. എന്നാൽ, ചാറ്റുകളും ഫയലുകളുമെല്ലാം ഗൂഗിൾ ചാറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ ടേക്ക്ഔട്ട് (Google Takeout) സംവിധാനം ഉപയോഗിച്ച് ഹാങൗട്ട് ഡാറ്റയുടെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. 2022 നവംബറിന് മുമ്പ് തന്നെ ഹാങൗട്ട്സ് ഡേറ്റ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ഗൂഗിൾ പറയുന്നത്.
ഗൂഗിൾ ഹാങൗട്ട്സ് ഡാറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാം...
സ്റ്റെപ്പ് - 1. ഗൂഗിൾ ടേക്കൗട്ട് തുറന്ന് ഹാങൗട്ട്സിൽ നിങ്ങൾ ലോഗിൻ ചെയ്ത ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
സ്റ്റെപ്പ് - 2. സ്ക്രീനിൽ കാണിക്കുന്ന ആപ്പുകളിൽ ഹാങൗട്ട്സ് ആപ്പ് മാത്രം തിരഞ്ഞെടുക്കുക. ബാക്കിയുള്ള ആപ്പുകളുടെ സെലക്ഷൻ ഒഴിവാക്കുകയും ചെയ്യുക. ശേഷ അടുത്ത ഘട്ടം തെരഞ്ഞെടുക്കുക.
സ്റ്റെപ്പ് - 3. ഡെലിവറി മെത്തേഡിൽ, ബാക്കപ്പിനായി ഒറ്റത്തവണ ഡൗൺലോഡ് (one-time download) ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് - 4. ഫയൽ ടൈപ്പ് തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് - 5. മീഡിയ എക്‌സ്‌പോർട്ട് ചെയ്യാൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് - 6. ഹാങൗട്ടിൽ നിന്ന് ഫയലുകൾ പകർത്താൻ തുടങ്ങിയാൽ ഗൂഗിളിൽ നിന്ന് നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും.
സ്റ്റെപ്പ് - 7. പ്രക്രിയ പൂർത്തിയായാൽ നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും.
സ്റ്റെപ്പ് - 8. ഇമെയിലിൽ ലഭിച്ച ഫയൽ ഡൗൺലോഡ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.