സൂയസ് പ്രതിസന്ധി തീർന്നതിന് പിന്നാലെ ഗൂഗ്ളിൽ 'കപ്പലോട്ടം'
text_fieldsലോകത്തിലെ തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ ചെളിയിൽ പുതഞ്ഞ ഭീമൻ ചരക്കുകപ്പൽ 'എവർ ഗിവൺ' മോചിതമായത് കഴിഞ്ഞ ദിവസമാണ്. ഒരാഴ്ചയോളം ലോകകമ്പോളത്തെ തന്നെ പ്രതിസന്ധിയിലാക്കിയാണ് കപ്പൽ സൂയസിന് കുറുകെ നിലയുറപ്പിച്ചത്. ആറ് ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ടൺ കണക്കിന് മണൽ നീക്കിയും, ലോഡ് ഇറക്കിയും, ടഗ് ബോട്ടുകളാൽ കെട്ടിവലിച്ചും കപ്പലിനെ 'രക്ഷപ്പെടുത്താൻ' സാധിച്ചത്.
കപ്പൽ മോചിതമായി വീണ്ടും ഒഴുകിയ വാർത്ത ലോകമെങ്ങും ആശ്വാസത്തോടെ കേട്ടപ്പോൾ ഒരു കപ്പൽ റാലി തന്നെ ഒരുക്കിയിരിക്കുകയാണ് ഗൂഗ്ൾ സെർച് എൻജിൻ. സൂയസ് കനാലുമായോ എവർ ഗിവൺ കപ്പലുമായോ ബന്ധപ്പെട്ട കീവേഡുകൾ ഗൂഗ്ളിൽ തിരയുമ്പോൾ തെരച്ചിൽ ഫലങ്ങൾക്ക് മുകളിൽ കപ്പൽ ഓടുന്ന അനിമേഷൻ ഒരുക്കിയാണ് ഗൂഗ്ൾ സൂയസിലെ രക്ഷാപ്രവർത്തനത്തിന് ആദരമർപ്പിച്ചത്.
വേലിയേറ്റത്തിെൻറ ആനുകൂല്യം മുതലാക്കി, ടഗ്ബോട്ടുകളുടെ സഹായത്തോടെ കപ്പലിെൻറ ബോ (മുൻഭാഗം) മണൽത്തിട്ടയിൽനിന്ന് മോചിപ്പിച്ചാണ് ഡച്ച് രക്ഷാദൗത്യസംഘം എവർ ഗിവൺ കപ്പലിനെ വീണ്ടും ഒഴുക്കിയത്. കനാലിെൻറ മധ്യഭാഗത്തുള്ള 'ഗ്രേറ്റ് ബിറ്റർ ലേക്' എന്ന വീതിയേറിയ ഭാഗത്തേക്കാണ് കപ്പലിനെ എത്തിച്ചിട്ടുള്ളത്. ഇവിടെ വെച്ച് സാങ്കേതിക പരിശോധനകൾ നടത്തും. സൂയസ് കനാൽ അതോറിറ്റിയുടെ മറ്റ് നടപടി ക്രമങ്ങൾ കൂടി പൂർത്തിയായ ശേഷമേ കപ്പലിന് കനാൽ വിടാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.