ഗുരുതര സുരക്ഷാ പ്രശ്നം; എത്രയും പെട്ടന്ന് 'ക്രോം ബ്രൗസർ' അപ്ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇന്റർനെറ്റ് ബ്രൗസറായ ഗൂഗിൾ ക്രോം എത്രയും പെട്ടന്ന് അപ്ഡേറ്റ് ചെയ്യാനുള്ള മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ട് ക്രോമിന്, ഗൂഗിൾ അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്.
വിന്‍ഡോസ്, ലിനക്‌സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ അപകടസാധ്യത നിലനില്‍ക്കുന്നതായാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. അതിനാൽ, ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്ക് അടിയന്തരമായി അപ്ഡേറ്റ് ചെയ്യണമെന്നുമാണ് കമ്പനിയുടെ നിര്‍ദേശം.
മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്‍റെ അപ്ഡേറ്റ് അറിയിപ്പില്‍ "CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ബ്രൗസർ അപ്ഡേറ്റ് ചെയ്യൽ മാത്രമാണ് അതിനുള്ള പരിഹാരം.
ക്രോമിയം അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിലും ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ നിന്നുള്ള സുരക്ഷയ്ക്കായി എഡ്ജും ഇപ്പോൾ അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്. സെറ്റിങ്സിൽ പോയി - ഏറ്റവും അവസാനമുള്ള എബൗട്ട് (Settings-about) എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ ഈ അപ്ഡേറ്റ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.