ഇന്ത്യയിൽ ‘വാലറ്റ് ആപ്’ അവതരിപ്പിച്ച് ഗൂഗ്ൾ
text_fieldsഡിജിറ്റൽ കാർ കീ, യാത്രാ പാസുകൾ, സിനിമ ടിക്കറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. ഇതിനായി രാജ്യത്തെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഗൂഗ്ൾ ‘വാലറ്റ് ആപ്’ പുറത്തിറക്കി. പണമിടപാടല്ലാത്ത ഡിജിറ്റൽ ആവശ്യങ്ങൾക്കായാണ് ഈ ആപ്. ഗൂഗിൾ േപ്ല സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. വിയർ ഒ.എസ്, ഫിറ്റ്ബിറ്റ് ഒ.എസ് എന്നിവയിലും ആപ് ലഭ്യമാണ്.
80 രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള വാലറ്റ് ആപ് ഇന്ത്യയിൽ ഇപ്പോഴാണ് അവതരിപ്പിക്കുന്നത്. ഗൂഗ്ൾ പേ (ജിപേ), വാലറ്റ് ആപ്പുമായി ലയിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പുതിയ ആപ് പുറത്തിറക്കിയതോടെ അവസാനിച്ചു. പണമിടപാടുകൾക്കായുള്ള പ്രാഥമിക ആപ്പായി ഇന്ത്യയിൽ ഗൂഗ്ൾപേ തുടരുമെന്ന് ആൻഡ്രോയിഡ് ജനറൽ മാനേജറും ഇന്ത്യ എൻജിനീയറിങ് ലീഡുമായ റാം പാപട്ല പറഞ്ഞു. പല രാജ്യങ്ങളിലും ഗൂഗ്ൾപേക്ക് പകരമായി ഗൂഗ്ൾ വാലറ്റിലേക്ക് മാറിയതാണ് ഇത്തരം പ്രചാരണത്തിലേക്ക് നയിച്ചത്.
എയർ ഇന്ത്യ, ഇൻഡിഗോ, ബി.എം.ഡബ്ല്യു, ഫ്ലിപ്കാർട്ട്, കൊച്ചി മെട്രോ, പി.വി.ആർ, ഇനോക്സ് തുടങ്ങിയ സ്ഥാപനങ്ങൾ വാലറ്റിനുവേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ സ്ഥാപനങ്ങളെ പങ്കാളികളാക്കാൻ ശ്രമം തുടരുന്നതായും റാം പാപട്ല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.