േപ്ല സ്റ്റോറിനെതിരെ വിശ്വാസ വഞ്ചനാകുറ്റം; യു.എസിൽ ഗൂഗ്ളിന് കുരുക്ക്
text_fieldsവാഷിങ്ടൺ: ലോകമെങ്ങും ദശലക്ഷങ്ങൾ മൊബൈൽ ഫോണിൽ ഇഷ്ട ആപുകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഗൂഗ്ളിെൻറ േപ്ലസ്റ്റോറിനെ കുരുക്കി യു.എസ് കോടതിയിൽ കേസ്. തങ്ങളുടെ സമ്മതവും അനുമതിയും വാങ്ങാതെയാണ് ഇവ മൊബൈൽ ഉപയോക്താക്കൾക്ക് കൈമാറുന്നതെന്ന് കാണിച്ച് ആപ് നിർമാതാക്കളാണ് കോടതിയെ സമീപിച്ചത്. പരാതികൾ കഴിഞ്ഞ വർഷം മുതൽ കോടതിയുടെ പരിഗണനയിലാണെങ്കിലും ഇതുവരെയും ഗൂഗ്ളിനെതിരെ കേസ് പരിഗണിച്ചിരുന്നില്ല. ഉട്ട, ടെന്നസി, നോർത്ത് കരോലൈന, ന്യൂയോർക് സംസ്ഥാനങ്ങളിലെ അറ്റോണി ജനറൽമാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായാണ് സൂചന.
ഗൂഗ്ളിനെതിരെ നോർത് കരോലൈന ഫെഡറൽ കോടതിയിൽ കേസ് നൽകിയേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. അനുബന്ധ കേസുകൾ നേരത്തെ ഇവിടെ കോടതി പരിഗണനയിലാണ്. വിഡിയോ ഗെയിം നിർമാതാക്കളായ 'എപിക് ഗെയിംസ്' കമ്പനി കഴിഞ്ഞ വർഷം ഗൂഗ്ളിനെതിരെ കോടതിയെ സമീപിച്ചിരുന്നു. വിചാരണ അടുത്ത വർഷം ആരംഭിക്കും.
എന്നാൽ, വിവിധ ആപ് സ്റ്റോറുകളിൽനിന്ന് ആപുകൾ ഡൗൺലോഡ് ചെയ്യാൻ അവസരം നൽകുന്നതാണ് ആൻഡ്രോയ്ഡെന്നും ഇതിൽ ഗൂഗ്ളിന് പഴിയേൽക്കേണ്ടതില്ലെന്നുമാണ് കമ്പനിയുടെ പ്രതികരണം.
മ്യൂസിക് സ്ട്രീമിങ് സേവന രംഗത്തുള്ള സ്പോട്ടിഫൈ ടെക്നോളജി, ഡേറ്റിങ് സേവന കമ്പനി മാച്ച് ഗ്രൂപ് എന്നിവ നേരത്തെ തന്നെ ഗൂഗ്ൾ, ആപ്ൾ എന്നിവക്കെതിരെ രംഗത്തെത്തിയിരുന്നു.
വിപണികൾ വിപുലപ്പെടുത്താൻ അവിഹിത മാർഗങ്ങൾ തേടുന്നുവെന്ന് ആരോപിച്ച് രണ്ട് കേസുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.