കാത്തിരുന്ന ആ ഫീച്ചർ ഗൂഗ്ൾ മാപ്സിലേക്ക്
text_fields2020 ഡാർക് മോഡിെൻറ വർഷമായിരുന്നു. ജനപ്രിയമായ മിക്ക ആപ്പുകൾക്കും അവയുടെ നിർമാതാക്കൾ ഡാർക് മോഡ് പരീക്ഷിച്ച് നടപ്പിലാക്കിയത് കഴിഞ്ഞ വർഷമായിരുന്നു. തൂവെള്ള നിറത്തിലുള്ള യൂസർ ഇൻറർഫേസുള്ള ആപ്പുകൾ മിനിമം ബ്രൈറ്റ്നസിൽ ഉപയോഗിക്കുേമ്പാൾ പോലും കണ്ണിന് അലോസരമുണ്ടാക്കുന്നതായി യൂസർമാർ റിവ്യൂ എഴുതാൻ തുടങ്ങിയതോടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ ആപ്പുകൾക്ക് പോലും ഡാർക് മോഡ് നൽകേണ്ടതായി വന്നു.
ഗൂഗ്ളും അവരുടെ ആപ്പുകൾക്ക് ഇരുണ്ട യൂസർ ഇൻറർഫേസ് നൽകിയിട്ടുണ്ട്. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പായ ഗൂഗ്ൾ മാപ്പിന് മാത്രം ഇതുവരെ അത് നൽകിയിരുന്നില്ല. കഴിഞ്ഞ സെപ്തംബറിൽ കമ്പനി അത് ടെസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചില യൂസർമാർക്ക് അത് സെർവർ-സൈഡ് അപ്ഡേറ്റായി പരീക്ഷണത്തിന് നൽകുകയും ചെയ്തു. ഇപ്പോൾ, എല്ലാ യൂസർമാർക്കുമായി ഗൂഗ്ൾ മാപ്സിൽ ഡാർക് മോഡ് നൽകാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗ്ൾ.
ഗൂഗ്ൾ മാപ്പിന് ഡാർക് തീമും ഒപ്പം തങ്ങളുടെ മറ്റ് ആപ്പുകൾക്കും സേവനങ്ങൾക്കും പുതുപുത്തൻ ഫീച്ചറുകൾ നൽകുന്ന കിടിലൻ അപ്ഡേറ്റുകൾ വൈകാതെ ഒാരോരുത്തർക്കായി ഗൂഗ്ൾ പ്ലേസ്റ്റോറിലൂടെ ലഭിച്ചുതുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഗൂഗ്ൾ മെസ്സേജിന് ഷെഡ്യൂൾ മെസ്സേജ് സംവിധാനം, ടോക് ബാക്കിനും, ആൻഡ്രോയ്ഡ് ഒാേട്ടാക്കും മറ്റ് ഫീച്ചറുകൾ എന്നിവയും അപ്ഡേറ്റായി ലഭിച്ചേക്കും.
പുതിയ ഡാർക് തീം വരുന്നതോടെ മാപ്പ് ഉപയോഗിക്കുേമ്പാൾ സ്മാർട്ട്ഫോൺ സ്ക്രീൻ കാരണം നേരിട്ടുകൊണ്ടിരിക്കുന എല്ലാ പ്രശ്നങ്ങളിൽ നിന്നും യൂസർമാരുടെ കണ്ണിന് അത്യാവശ്യമായ ബ്രേക് ലഭിക്കുമെന്നാണ് ഗൂഗ്ൾ പറയുന്നത്. കൂടാതെ ബാറ്ററി ലൈഫും ലാഭിക്കാമെന്നും നാവിഗേഷൻ അനുഭവം കൂടുതൽ സുഖകരമാവുമെന്നും ഗൂഗ്ൾ അവകാശപ്പെടുന്നു. മാപ്പ് സെറ്റിങ്സ് മെനുവിലെ തീം' സെക്ഷനിലായിരിക്കും ഡാർക് മോഡ് ഒാപ്ഷനുണ്ടാവുക. മാപ്പ്സിൽ ഡാർക് മോഡ് സംവിധാനം കൊണ്ടുവരുന്ന അപ്ഡേറ്റ് വരും ആഴ്ച്ചകളിൽ ആൻഡ്രോയ്ഡ് യൂസർമാർക്ക് ലഭിച്ചുതുടങ്ങും. അതേസമയം, ഗൂഗ്ൾ മാപ്പ്സിെൻറ െഎ.ഒ.എസ് ആപ്പിലേക്ക് അത് എപ്പോൾ എത്തുമെന്ന കാര്യത്തിൽ നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.