2ഡി ചിത്രങ്ങളെ സിനിമാറ്റിക് 3ഡിയാക്കുന്ന മാജിക്കുമായി ഗൂഗ്ൾ ഫോട്ടോസ്
text_fieldsഗൂഗ്ൾ അവരുടെ ഫോേട്ടാസ് ആപ്പിൽ നൂതനമായ പല ഫീച്ചറുകളും അവതരിപ്പിക്കാറുണ്ട്. ഇതേ രംഗത്ത് മത്സരത്തിനുള്ളത് ആപ്പിളിെൻറ ഫോേട്ടാ ആപ്പായതിനാൽ െഎ.ഒ.എസിലും പ്ലേസ്റ്റോറിലും ഒരുമിച്ചാണ് രസകരവും ഉപകാരപ്രദവുമായ ഫീച്ചറുകൾ അപ്ഡേറ്റുവഴി നൽകാറുള്ളത്. സമീപകാലത്തായി ആപ്പിൽ കൊണ്ടുവന്ന ഫീച്ചറുകളെല്ലാം തന്നെ ഉപയോക്താക്കളുടെ മനം കവർന്നിട്ടുണ്ട്.
എന്നാൽ, 3ഡി ചിത്രങ്ങളെന്ന ഏറ്റവും പുതിയ ഫീച്ചർ ഇതുവരെയുള്ളതിനെയെല്ലാം നിസാരമാക്കുന്ന തരത്തിലുള്ളതാണ്. നാം കാമറയിൽ പകർത്തുന്ന സാധാരണ ചിത്രങ്ങളെ നിർമിത ബുദ്ധിയുപയോഗിച്ച് 3ഡി ചിത്രങ്ങളാക്കി മാറ്റുന്നതാണ് പുതിയ ഫീച്ചർ. 'സിനിമാറ്റിക് ഫോേട്ടാസ്' എന്നാണ് ഗൂഗ്ൾ ഇതിനെ വിളിക്കുന്നത്. 2ഡി ചിത്രങ്ങളെ സിനിമാറ്റിക് 3ഡിയാക്കി മാറ്റുന്ന പുതിയ സംവിധാനം ഏവരെയും ആകർഷിക്കുമെന്ന് തീർച്ച.
മെഷീൻ ലേർണിങ്ങിലൂടെ നാം ഏത് സന്ദർഭിത്തിലും പകർത്തുന്ന നോർമൽ ചിത്രങ്ങളുടെ ഡെപ്ത് മനസിലാക്കി ആ രംഗത്തിെൻറ 3ഡി റെപ്രസേൻറഷൻ നിർമിക്കുകയാണ് ഗൂഗ്ൾ ഫോേട്ടാസ് ചെയ്യുന്നത്. അതിനോടൊപ്പം വെർച്വൽ കാമറ ഉപയോഗിച്ചുകൊണ്ട് ചിത്രത്തിന് ഒരു സ്മൂത്ത് പാനിങ് മൂവ്മെൻറും ആപ്പ്, നൽകും. ഇതിലൂടെ 2ഡിയിലുള്ള ചിത്രത്തിന് 3ഡി സിനിമാറ്റിക് എഫക്ട് സ്വന്തമാകും. അതേസമയം .gif ഫോർമാറ്റിലുള്ള ചിത്രമായിരിക്കും യൂസർമാർക്ക് 3ഡിയായി ലഭിക്കുക.
അടുത്ത മാസം എല്ലാവരിലേക്കും അപ്ഡേറ്റിലൂടെ ഇൗ ഫീച്ചർ എത്തുന്നതതോടെ ഗൂഗ്ൾ ഫോേട്ടാസ് തന്നെ ചിത്രങ്ങൾക്ക് 3ഡി എഫക്ട് നൽകി നമുക്ക് കാട്ടിത്തരും. ഇത് മാന്വലി ഒാഫ് ചെയ്യാനുള്ള ഫീച്ചറും ആപ്പിൽ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.