ഗൂഗ്ൾ ഫോട്ടോസിലെ ആ സൗജന്യ സേവനം ഈ മാസം കൂടി മാത്രം; ഇനി പണം നൽകേണ്ടി വരും
text_fieldsസ്മാർട്ട്ഫോൺ യൂസർമാരിൽ ഗൂഗ്ള്‍ ഫോട്ടോസ് എന്ന ആപ്പ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. ഒരു ഗാലറി ആപ്പ് എന്നതിലുപരി ഗൂഗിള്‍ ഫോട്ടോസിനുള്ള അധിക സവിശേഷതകളാണ് യൂസർമാരെ അതിെൻറ ഫാനാക്കി മാറ്റിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരിധിയില്ലാത്ത സൗജന്യ ഫോട്ടോ - വീഡിയോ സ്‌റ്റോറേജായിരുന്നു. സ്മാർട്ട്ഫോൺ കാമറകൾ ഏറ്റവും മികച്ച ചിത്രങ്ങൾ നൽകുന്ന ഇക്കാലത്ത് ഫോണുള്ളവരെല്ലാം ഫോട്ടോഗ്രാഫർമാരാണ്. അതുകൊണ്ടുതന്നെ ചിത്രങ്ങളുടെ എണ്ണവും സൈസും കാരണം ഫോൺ സ്‌റ്റോറേജ് മതിയാകാതെ വരുന്ന സാഹചര്യമുണ്ട്. അവിടെ രക്ഷകനായി പ്രവർത്തിച്ചത് ഗൂഗ്ൾ ഫോട്ടോസ് ആയിരുന്നു. ഫോട്ടോസ് ആപ്പിലൂടെ എത്രവേണമെങ്കിലും ചിത്രങ്ങൾ ഗൂഗ്ൾ അവരുടെ ക്ലൗഡ് സ്റ്റോറേജിൽ ശേഖരിക്കാൻ അവസരം നൽകിയിരുന്നു.
എന്നാൽ, ഗൂഗ്ൾ ഫോട്ടോസിെൻറ സൗജന്യ സേവനം ഇൗ മാസം കൂടിയേ ലഭ്യമാവുകയുള്ളൂ. ജൂൺ ഒന്ന് മുതൽ ഉപയോക്താക്കള്‍ക്ക് ഓരോ അക്കൗണ്ടിനും 15 ജിബി എന്ന സൗജന്യപരിധി നിലനിര്‍ത്തും. അതിലും കൂടുതൽ സ്‌റ്റോറേജ് ആവശ്യമുള്ളവർ പണം നൽകേണ്ടി വരും. ഗൂഗിള്‍ ഡ്രൈവിന്‍റെ സ്‌റ്റോറേജ് പ്രോഗ്രാമുകളിലെ അധിക മാറ്റങ്ങളോടൊപ്പമാണ് ഇതും സംഭവിക്കുന്നത്. ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സ് ഡോക്യുമെൻറുകളും സ്‌പ്രെഡ്ഷീറ്റുകളും ഇങ്ങനെയായിരിക്കണമെന്നില്ല. എന്നാല്‍, കുറഞ്ഞത് രണ്ട് വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നിന്ന് ഡാറ്റ ഇല്ലാതാക്കാനും ഗൂഗിള്‍ ആരംഭിക്കും. ഫോണിൽ ഡേറ്റാ അധികമുള്ളപ്പോൾ യൂസർമാർക്ക് ഏറ്റവും ആശ്വാസമായിരുന്നു ഗൂഗിൾ (Google Drive) ഡ്രൈവ് എന്ന ആപ്പും അതിെൻറ സേവനവും. എത്ര ഡാറ്റ വേണമെങ്കിലും പരിധിയില്ലാതെ മാറ്റാനും ബാക്ക് അപ്പ് ഉപാധി എന്ന നിലയിലും ഗൂഗിൾ ഡ്രൈവ് മികച്ച സേവനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്.
2021 ജൂണ്‍ ഒന്നിന് മുമ്പ് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും ഡോക്യുമെൻറുകളും 15 ജിബി പരിധിയിൽ വരില്ല. ഈ തീയതിക്ക് ശേഷം അപ്‌ലോഡ് ചെയ്ത ഫയലുകള്‍ക്കൊപ്പം 15 ജിബി ക്യാപ് നിലവിൽവരും. മൂന്ന് പാക്കേജുകളായാണ് അധിക സ്‌റ്റോറേജ് ഗൂഗ്ൾ യൂസർമാർക്ക് നൽകുന്നത്. പ്രതിമാസം 130 രൂപ കൊടുത്ത് 100 ജിബി സ്‌റ്റോറേജ് സ്പേസ് നൽകുന്നതാണ് ആദ്യത്തെ പാക്കേജ്. ഒരു വർഷത്തേക്കാണെങ്കിൽ 1300 രൂപയുടേതുമുണ്ട്. 210 രൂപയുടെ പ്ലാനിൽ 200 ജി.ബി ഡേറ്റയാണ് ബാക്കപ്പിൽ ഉപയോഗിക്കാനാവുക. പ്രതിമാസം 650 രൂപക്കുള്ളതാണ് മറ്റൊരു പ്ലാൻ. കിട്ടുന്ന സ്പേസ് 2TBയാണ്. ഒരു വർഷത്തേക്ക് വേണമെങ്കിൽ 6500 രൂപക്കും ഇത് ലഭ്യമാകും. ഇത് ആൻഡ്രോയിഡ് യൂസർമാർക്കുള്ളതാണ്. ആപ്പിൾ യൂസർമാർക്കും പ്ലാനുകൾ ഇതു പോലെ തന്നെ. 195 രൂപയുടേതാണ് പ്രാരംഭ പ്ലാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.