ഗൂഗ്ൾ ഫോട്ടോസ് സൗജന്യ സേവനം നിർത്തുന്നു; ഉപയോഗിക്കാതെ കിടക്കുന്ന ജിമെയിൽ നീക്കം ചെയ്യപ്പെടും
text_fieldsആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഗൂഗ്ൾ ഫോേട്ടാസിനെ കുറിച്ച് അറിയാതിരിക്കാൻ വഴിയില്ല. നമ്മൾ കാമറയിൽ പകർത്തുന്നതും അല്ലാത്തതുമായ ചിത്രങ്ങൾ പരിധിയില്ലാതെ എന്നന്നേക്കുമായി സേവ് ചെയ്ത് വെക്കാൻ കഴിയുന്ന ആപ്പായിരുന്നു ഇതുവരെ ഗൂഗ്ൾ ഫോേട്ടാസ്. ചിത്രത്തിെൻറ ഒറിജിനൽ ക്വാളിറ്റിയിൽ 15 ജിബി വരെ മാത്രമായിരുന്നു ബാക്ക്അപ്പ് ചെയ്യാൻ സൗകര്യം. അൽപ്പം ക്വാളിറ്റി കുറഞ്ഞ രീതിയിൽ എത്രവേണമെങ്കിലും ചിത്രങ്ങൾ ക്ലൗഡിൽ സൂക്ഷിച്ചുവെക്കാൻ സാധിക്കുന്നതിനാൽ ഗൂഗ്ൾ ഫോേട്ടാസിനുള്ള ജനപ്രീതി കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
എന്നാൽ, ഇൗ സേവനം അടുത്ത വർഷം മുതൽ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഗൂഗ്ൾ തന്നെയാണ് അറിയിച്ചിരിക്കുന്നത്. അതായത്, 2021 ജൂൺ 1 മുതൽ പുതിയ ചിത്രങ്ങളും വിഡിയോകളും ഗൂഗ്ൾ ഫോേട്ടാസിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള പരിധി 15 ജിബി മാത്രമായി ചുരുങ്ങും. എല്ലാ ഗൂഗ്ൾ അക്കൗണ്ടുകൾക്കും ഇത് സമാനമായിരിക്കും. അതേസമയം, ഒാരോരുത്തരും വർഷങ്ങളായി ഫോേട്ടാസ് ആപ്പിൽ സേവ് ചെയ്തുവെച്ച ചിത്രങ്ങളെ പുതിയ നിയമങ്ങൾ ബാധിക്കില്ല.
ഗൂഗിൾ ഫോട്ടോസിൽ ഓരോ ആഴ്ചയും 28 ബില്ല്യൺ പുതിയ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നും 4 ട്രില്യൺ ഫോട്ടോകൾ ഇതുവരെ സംഭരിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കൂടുതൽ സ്റ്റോറേജ് സ്പേസിനുള്ള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യമായതിനാലാണ് പുതിയ മാറ്റത്തിന് മുതിരുന്നതെന്നും കമ്പനി അവരുടെ ബ്ലോഗ്പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ നീക്കത്തിൽ നിങ്ങൾക്ക് ആശ്ചര്യം തോന്നിയേക്കാം.. എന്നാൽ, ഉപയോക്താക്കൾക്ക് എളുപ്പമാക്കാൻ എല്ലാം മൂൻകൂട്ടി അറിയിക്കുകയാണെന്നും ഗൂഗ്ൾ കൂട്ടിച്ചേർത്തു.
കൂടുതൽ ചിത്രങ്ങൾ സംഭരിക്കണോ...?? പണം തരണമെന്ന് ഗൂഗ്ൾ
പരിധിയില്ലാതെ ചിത്രങ്ങൾ സംഭരിച്ചുവെക്കാൻ ഇനി പണം നൽകേണ്ടി വരുമെന്നാണ് ഗൂഗ്ൾ മുന്നറിയിപ്പ് നൽകുന്നത്. ഗൂഗ്ൾ വൺ സബ്സ്ക്രൈബ് ചെയ്ത് പ്രതിമാസം 130 രൂപ മുതൽ അടച്ചാൽ 100 ജിബി അധികം സ്റ്റോറേജ് ലഭിക്കും. ഒരു വർഷത്തേക്ക് സബ്സ്ക്രൈബ് ചെയ്യാൻ 1300 രൂപയും നൽകണം. 200 ജിബി അധികം വേണമെങ്കിൽ 210 രൂപയാണ് ചാർജ്, അത് ഒരു വർഷത്തേക്കാണെങ്കിൽ 2100 രൂപയാവും. രണ്ട് ടെറാ ബൈറ്റ് (ടിബി) സംഭരണശേഷി വേണ്ടവർക്ക് മാസം 650 രൂപയാണ് ഫീസ്. ഒരു വർഷത്തേക്ക് 6500 രൂപയും നൽകണം.
'പിക്സൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് നോ പ്രോബ്ലം'
അതെ, ഗൂഗ്ൾ അവരുടെ പിക്സൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി പുതിയ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ആളുകളെ പിക്സൽ ഫോണുകളിലേക്ക് അടുപ്പിക്കാൻ പുതിയ കാരണം കൂടി അമേരിക്കൻ ടെക് ഭീമൻ കണ്ടെത്തിയിരിക്കുന്നു.
ആക്ടീവല്ലെങ്കിൽ ജിമെയിൽ അപ്രത്യക്ഷം
ആരെങ്കിലും ജിമെയിൽ െഎഡിയുണ്ടാക്കി രണ്ട് വർഷത്തിലധികം ഉപയോഗിക്കാതിരുന്നാൽ അത് എന്നെന്നേക്കുമായി നീക്കം ചെയ്യുമെന്നും ഗൂഗ്ളിെൻറ മുന്നറിയിപ്പുണ്ട്. അടുത്ത വർഷം ജൂൺ ഒന്ന് മുതലാണ് ജിമെയിലിന്‍റേത് ഉൾപ്പടെ പോളിസികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നത്. നിശ്ചിത സമയപരിധിക്കിടെ അക്കൗണ്ട് സന്ദർശിക്കാത്തവരുടെ പ്രൊഫൈലുകളും ഒഴിവാക്കപ്പെടും.
ഡോക്സ് ഷീറ്റുകൾ, സ്ലൈഡുകൾ, ഡ്രോയിങുകൾ, ഫോമുകൾ തുടങ്ങിയ ഫയലുകളായിരിക്കും ജിമെയിലിന് പുറമേ ഗൂഗ്ൾ നീക്കം ചെയ്യുക. എല്ലാവർക്കും മുന്നറിയിപ്പായി ഒരു നോട്ടിഫിക്കേഷൻ നൽകിയതിന് ശേഷമായിരിക്കും ഡിലീറ്റ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.