'ദേ ഇങ്ങനെയാണ് ഗൂഗ്ൾ പിക്സൽ 6 പ്രോ'..; ഹാൻഡ്സ്-ഓൺ വിഡിയോ ലീക്കായി
text_fieldsഗൂഗ്ൾ പിക്സൽ 6 സീരീസ് പ്രഖ്യാപിച്ചതോടെ ആൻഡ്രോയ്ഡ് ക്യാമ്പ് ആവേശത്തിലാണ്. ഐഫോൺ 13 സീരീസ് ലോഞ്ചിന് ശേഷം ടെക് ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നതും പുതിയ ഗൂഗ്ൾ ഫ്ലാഗ്ഷിപ്പിന് വേണ്ടിയാണ്. ഡിസൈനിൽ കൊണ്ടുവരുന്ന വലിയ മാറ്റവും ഫോണിന് കരുത്തേകാനായി ഗൂഗ്ൾ സ്വന്തമായി നിർമിച്ച ടെൻസെൻറ് ചിപ്സെറ്റുമൊക്കെയാണ് പിക്സൽ 6ന് വേണ്ടിയുള്ള ആളുകളുടെ കാത്തിരിപ്പിന് കാരണം. പിക്സൽ 6 ഉം 6 പ്രോയും ഒക്ടോബറിൽ വിപണിയിലെത്തിക്കാനാണ് ഗൂഗ്ൾ പദ്ധതിയിട്ടിരിക്കുന്നത്.
അതിനിടെ പിക്സൽ 6 പ്രോയുടെ ഹാൻഡ്സ് ഒാൺ വിഡിയോ ട്വിറ്ററിൽ ലീക്കായിരിക്കുകയാണ്. എട്ട് സെക്കൻറുകൾ മാത്രമുള്ള വിഡിയോ ഫോണിെൻറ 360 ഡിഗ്രി കാഴ്ച്ച സമ്മാനിക്കും. എം. ബ്രാൻഡൺ ലീ എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. കറുത്ത നിറത്തിലുള്ള ഫോൺ പൂർണ്ണമായും പിക്സൽ 6 സീരീസ് ഡിസൈനിലാണുള്ളതെങ്കിലും ഗൂഗ്ൾ ലോഗോയിൽ ചില മാറ്റങ്ങൾ ദൃശ്യമാകും. അത് പ്രൊഡക്ഷൻ ടെസ്റ്റ് യൂണിറ്റ് ആയതിനാലായിരിക്കുമെന്ന് ലീ സൂചന നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പിക്സൽ 6 പ്രോ ഒൗദ്യോഗികമായി പുറത്തുവരുേമ്പാൾ ചെറിയ തോതിൽ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ലീ മുന്നറിയിപ്പ് നൽകി.
പിക്സൽ 6 പ്രോയുടെ ഡിസ്പ്ലേ എഡ്ജുകൾ വളഞ്ഞിരിക്കുന്നുതായും വിഡിയോയിൽ കാണാം. ഫ്ലാഗ്ഷിപ്പുകളിൽ ഫ്ലാറ്റ് ഡിസ്പ്ലേ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം എന്നിരിക്കെ, ഗൂഗ്ളിെൻറ നീക്കം അത്തരക്കാർ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം. അതേസമയം, വിഡിയോയിൽ കാണുന്നത് പ്രോേട്ടാടൈപ്പ് മാത്രമാണെന്നും പിക്സൽ 6 പ്രോയിൽ ഫ്ലാറ്റ് ഡിസ്പ്ലേ തന്നെ ആയിരിക്കുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
I think this may be the first hands on video leak of a Google Pixel 6 Pro.
— M. Brandon Lee | THIS IS TECH TODAY (@thisistechtoday) September 21, 2021
FYI: The logo would indicate that this is likely an early production test unit, so that means there may be some differences between what you see here and the actual production device. #teampixel pic.twitter.com/4QSvdktqA7
പിക്സൽ 6 പ്രോയുടെ ലീക്കായ സവിശേഷതകൾ....
120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 3120 x 1440 പിക്സൽ റെസൊല്യൂഷൻ ഡിസ്പ്ലേ ആയിരിക്കും പിക്സൽ 6 പ്രോയ്ക്ക്. 1440p റെസൊല്യൂഷനുള്ള ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റിൽ ഉപയോഗിക്കാൻ കഴിയുമെന്നത് മികച്ച അനുഭവമായിരിക്കും തീർച്ച. എന്നാൽ, ഫോണിൽ അഡാപ്ടീവ് റിഫ്രഷ് റേറ്റുണ്ടാവുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
അതേസമയം, ഫിസിക്കൽ ഫിംഗർ പ്രിൻറ് സെൻസറിന് പകരമായി ഇൻ-ഡിസ്പ്ലേ സെൻസർ നൽകിയേക്കും. റിപ്പോർട്ട് പ്രകാരം 12GB വരെയുള്ള LPDDR5 റാമായിരിക്കും പിക്സൽ സീരീസിലുണ്ടാവുക. കൂടാതെ, പിക്സൽ 6, 6 പ്രോ എന്നിവയിൽ 5ജി കണക്റ്റിവിറ്റി പിന്തുണയുമുണ്ടാകും. വലിയ ബാറ്ററിയും അതിവേഗ ചാർജിങ്ങും തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പിൽ ഗൂഗ്ൾ ഉൾപ്പെടുത്തിയേക്കും.
പിക്സൽ 6 പ്രോയിൽ 50 എംപി സാംസങ് ജിഎൻ 1 സെൻസറും 12 എംപി ഐഎംഎക്സ് 386 അൾട്രാ വൈഡ് ക്യാമറയും സോണി ഐഎംഎക്സ് 586 സെൻസറും 4x ഒപ്റ്റിക്കൽ സൂമും ഉള്ള 48 എംപി ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടും. മുൻവശത്ത്, സെൽഫികൾക്കായി 12എംപിയുള്ള IMX663 സെൻസറായിരിക്കും ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.