പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തത് 2,200-ലേറെ വ്യാജ ലോൺ ആപ്പുകൾ
text_fieldsആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന വ്യാജ ലോൺ ആപ്പുകൾക്കെതിരെ കടുത്ത നടപടിയുമായി ഗൂഗിൾ. 2022 സെപ്തംബറിനും 2023 ആഗസ്തിനുമിടയിൽ 2,200-ലധികം വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തതായി കേന്ദ്ര സർക്കാർ പാർലമെൻ്റിനെ അറിയിച്ചു.
വ്യാജ വായ്പാ ആപ്പുകളെ ചെറുക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ നടപടി.
2021 ഏപ്രിൽ മുതൽ 2022 ജൂലൈ മാസം വരെ ഏകദേശം 3500 മുതൽ 4000 ലോൺ ആപ്പുകൾ വരെ ഗൂഗിൾ പരിശോധിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 2500 ആപ്പുകളാണ് വ്യാജമാണെന്ന് കണ്ടെത്തി നീക്കം ചെയ്തത്. 2022 സെപ്തംബർ മുതൽ 2023 ആഗസ്ത് വരെയാണ് ഗൂഗിൾ പരിശോധന നടത്തുന്നത്. തുടർന്ന് 2200 ലോൺ ആപ്പുകൾ നീക്കം ചെയ്തു.
നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ലോൺ ആപ്പുകൾക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ബാങ്കുമായോ ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് ഇനി ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ പബ്ലിഷ് ചെയ്യാൻ കഴിയുക. അതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.