വാക്സിനെടുക്കാത്തവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ
text_fieldsവാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്‌സിനേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഡിസംബര്‍ മൂന്നിന് മുമ്പ് ജീവനക്കാര്‍ അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് തെളിവുസഹിതം കമ്പനിയെ അറിയിക്കണന്നും ഗൂഗിള്‍ മാനേജ്‌മെന്‍റ് അറിയിച്ചിരുന്നു. വാക്‌സിന്‍ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കില്‍ മതപരമായ ഇളവുകള്‍ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും കമ്പനി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഡിസംബര്‍ മൂന്നിന് ശേഷം വാക്‌സിനേഷന്‍ സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാത്തവരെയും ഇളവുകള്‍ നിരസിച്ച ജീവനക്കാരുമായും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും ഗൂഗിള്‍ അറിയിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 18നകം വാക്‌സിനേഷന്‍ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാർക്ക് ആദ്യം 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി അനുവദിക്കും. അതിനുശേഷം, ആറുമാസം വരെ ശമ്പളമില്ലാത്ത വ്യക്തിഗത അവധിയില്‍ ആക്കും, തുടര്‍ന്ന് പിരിച്ചുവിടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ എതിര്‍പ്പുകള്‍ പരിഗണിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു. ജനുവരി പത്തടെ ആഴ്ചയിൽ മൂന്നുദിവസം ഓഫിസിലെത്തി ജോലി ചെയ്യാൻ കഴിയുന്ന രീതിയിൽ ജോലി ക്രമീകരിക്കാൻ കഴിയുമെന്നായിരുന്നു ഗുഗിളിന്‍റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.