Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപ്ലേസ്​റ്റോറിൽ...

പ്ലേസ്​റ്റോറിൽ നിന്ന്​ പേടിഎം ആപ്പ്​ നീക്കം ചെയ്​തു; വിശദീകരണവുമായി ഗൂഗ്​ൾ

text_fields
bookmark_border
പ്ലേസ്​റ്റോറിൽ നിന്ന്​ പേടിഎം ആപ്പ്​ നീക്കം ചെയ്​തു; വിശദീകരണവുമായി ഗൂഗ്​ൾ
cancel

ബെംഗളൂരു: ഇന്ത്യയിലെ ഡിജിറ്റൽ പേയ്​മെൻറ്​ ഭീമനായ പേടിഎമ്മിനെ പ്ലേസ്​റ്റോറിൽ നിന്നും ഗൂഗ്​ൾ നീക്കം ചെയ്​തു. സ്​പോർട്​സ്​ വാതുവെപ്പിന്​ സൗകര്യമൊരുക്കുന്ന ഒാൺലൈൻ ഗെയിമുകൾ കളിക്കാൻ പേടിഎം ഉപയോക്​താക്കൾക്ക്​ സൗകര്യമൊരുക്കുന്നുവെന്ന്​ കാട്ടിയാണ്​ കോടിക്കണക്കിന് പേർ​ ഡൗൺലോഡ്​ ചെയ്​ത ആപ്പ്​ പ്ലേസ്​റ്റോറിൽ നിന്ന്​ നീക്കം ചെയ്​തത്​.

ഗൂഗ്​ൾ ഇന്ത്യ ഇന്ന്​ അവരുടെ ബ്ലോഗിൽ രാജ്യത്തെ ചൂതാട്ട നയങ്ങൾക്കെതിരായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതി​െൻറ ഭാഗമായാണ്​ അമേരിക്കൻ കമ്പനിയുടെ ഞെട്ടിക്കുന്ന നീക്കം​. അതേസമയം, പേടിഎമ്മി​െൻറ വെൽത്​ മാനേജ്​മെൻറ്​ ആപ്പായ പേടിഎം മണി, മർച്ചൻറ്​ ആപ്പായ പേടിഎം ഫോർ ബിസിനസ്​, സിനിമ ടിക്കറ്റ്​ ബുക്കിങ്​ ആപ്പ്​ എന്നിവ പ്ലേസ്​റ്റോറിൽ നിന്നും നീക്കം ചെയ്​തിട്ടില്ല.

തങ്ങളുടെ പുതിയ ചൂതാട്ട നയങ്ങളെ കുറിച്ച്​ കമ്പനി ബ്ലോഗിലൂടെ വിശദീകരിച്ചു. ഒാൺലൈൻ കാസിനോ തങ്ങൾ അനുവദിക്കില്ലെന്നും സ്​പോർട്​സ്​ വാതുവെപ്പുകൾക്ക്​ സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗ്​ൾ അറിയിച്ചു. ഉപയോക്​താവിന്​ പണം സമ്മാനം നൽകുന്ന പേയ്​ഡ്​ ഗെയിമുകൾക്കായുള്ള പ്രത്യേക വെബ്​ സൈറ്റ്​ ലിങ്കുകൾ പ്ലേസ്​റ്റോറിലെ ഒരു ആപ്പിന്​ നൽകാൻ അനുവാദമില്ലെന്നും അത്​ തങ്ങളുടെ പോളിസിക്ക്​ വിരുദ്ധമാണെന്നു ബ്ലോഗിൽ പറയുന്നുണ്ട്​. ഉപയോക്​താവിന്​ ഭാവിയിൽ ദോഷം വരുത്തുന്നതൊന്നും തങ്ങൾ അനുവദിക്കില്ലെന്നും ഗൂഗ്​ൾ കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GooglePaytmPlay Store
Next Story