ഈ ജനപ്രിയ ഗൂഗിൾ ആപ്പിന്റെ ആയുസ് ഇനി ആഴ്ചകൾ മാത്രം; അടച്ചുപൂട്ടാൻ ടെക് ഭീമൻ
text_fieldsലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദിനേനെ ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഗൂഗിൾ ആപ്പിന് ഇനി ആഴ്ചകൾ മാത്രമാണ് ആയുസ്. 2018-ൽ ലോഞ്ച് ചെയ്ത് ഗൂഗിൾ പ്ലേസ്റ്റോറിൽ 500 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ഗൂഗിൾ പോഡ്‌കാസ്റ്റ് (Google Podcast) ആപ്പ് 2024 ജൂൺ 23-ന് ഷട്ട് ഡൗൺ ചെയ്യാൻ പോവുകയാണ് ടെക് ഭീമൻ.
പോഡ്‌കാസ്റ്റ് ആപ്പ് ജനപ്രിയമല്ലെന്നാണ് ഗൂഗിൾ പറയുന്നത്. ടെക് ഭീമൻ്റെ തന്നെ ഉടമസ്ഥതയിലുള്ള യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാനാണ് ഗൂഗിൾ, പോഡ് കാസ്റ്റ് ശ്രോതാക്കളോട് നിർദേശിച്ചിരിക്കുന്നത്. പോഡ്‌കാസ്റ്റ് സബ്സ്ക്രൈബ് ചെയ്ത യൂസർമാർക്ക് അത് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.
“ഗൂഗിൾ പോഡ്‌കാസ്റ്റ് ഉപയോക്താക്കളെ യൂട്യൂബ് മ്യൂസിക്കിലെ Podcasts-ലേക്ക് മാറാൻ ഞങ്ങൾ സഹായിക്കും, ടെക് ഭീമൻ അവരുടെ ഔദ്യോഗിക ബ്ലോഗിൽ കുറിക്കുന്നു. "ഇത് ശ്രോതാക്കളും പോഡ്‌കാസ്റ്ററുകളും ഇതിനകം ചെയ്യുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നു: എഡിസൺ (ഗവേഷണം) അനുസരിച്ച്, യുഎസിലെ പ്രതിവാര പോഡ്‌കാസ്റ്റ് ഉപയോക്താക്കളിൽ 23 ശതമാനം പേരും യൂട്യൂബ് ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സേവനമെന്ന് അഭിപ്രായപ്പെടുന്നു, ഇത് ഗൂഗിൾ പോഡ്‌കാസ്റ്റിന്റെ കാര്യത്തിൽ വെറും 4 ശതമാനം മാത്രമാണ്." - ബ്ലോഗിൽ കമ്പനി കുറിക്കുന്നു.
എങ്ങനെ മൈഗ്രേറ്റ് ചെയ്യാം...
പോഡ്‌കാസ്റ്റിൽ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാനായി ഗൂഗിൾ തന്നെ എളുപ്പവഴി ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറന്നതിന് ശേഷം സ്‌ക്രീനിൻറെ മുകളില്‍ കാണുന്ന Export subscriptions ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം Export to music എന്ന സെക്ഷന് താഴെയുള്ള Export ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോള്‍ യൂട്യൂബ് മ്യൂസിക് തുറന്നുവരും. ശേഷം സബ്‌സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കും. ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത് continue ബട്ടണ്‍ അമർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.