ആകാശത്തൂടെയുള്ള റഷ്യയുടെ പണി മുൻകൂട്ടി അറിയിക്കും; ആൻഡ്രോയ്ഡ് യൂസർമാർക്ക് പുതിയ ഫീച്ചറുമായി ഗൂഗിൾ
text_fieldsറഷ്യൻ അധിനിവേശത്തെ ശക്തമായ ചെറുത്ത് നിൽപ്പിലൂടെ നേരിടുകയാണ് യുക്രെയ്ൻ. അതോടെ തന്ത്രങ്ങൾ മാറ്റി ആക്രമണം കൂടുതൽ കടുപ്പിച്ച് മുന്നേറുകയാണ് റഷ്യ. അതിനിടെ യുക്രെയ്ൻ ജനതയ്ക്ക് ഉപകാരപ്രദമാകുന്ന പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. രാജ്യത്തെ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായാണ് പുതിയ സേവനം പ്രഖ്യാപിച്ചത്.
പരിസര പ്രദേശങ്ങളിൽ റഷ്യ നടത്താൻ സാധ്യതയുള്ള വ്യോമാക്രമണങ്ങളെ കുറിച്ച് തങ്ങളുടെ യൂസർമാർക്ക് അലേർട്ടുകൾ അയക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. "ദയനീയമെന്ന് പറയട്ടെ, ഉക്രെയ്നിലെ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ സുരക്ഷിതരായിരിക്കാൻ വ്യോമാക്രമണ മുന്നറിയിപ്പുകളെ ആശ്രയിക്കുകയാണ്. യുക്രെയ്‌ൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച്, അവരുടെ സഹായത്തോടെ, ഞങ്ങൾ രാജ്യത്തെ ആൻഡ്രോയിഡ് ഫോണുകൾക്കായി ഒരു റാപിഡ് എയർ റെയ്ഡ് അലേർട്ട് സിസ്റ്റം പുറത്തിറക്കാൻ പോവുകയാണ്," ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഇന്ന് മുതൽ തന്നെ പുതിയ ഫീച്ചർ പുറത്തിറക്കാൻ യുക്രെയ്ൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു. ബൂകമ്പ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് പുതിയ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനം ഗൂഗിൾ രൂപപ്പെടുത്തിയിരിക്കുന്നത്.
റഷ്യൻ അനുകൂലവും സർക്കാരിന് കീഴിലുള്ളതുമായ നിരവധി മാധ്യമങ്ങൾ പ്രമോട്ട് ചെയ്യുന്നതും മറ്റും ആഗോളതലത്തിൽ പരിമിതപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതായി അതേ ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ പ്രഖ്യാപിച്ചു. യൂറോപ്പിൽ, അത്തരത്തിലുള്ള എല്ലാ ആപ്പുകളും പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.