ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതിക്ക് ലൈസൻസ്; തീരുമാനം ഒരു മാസത്തേക്ക് നീട്ടി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതിക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടിവെച്ച് കേന്ദ്രസർക്കാർ. ഒരു മാസത്തിന് ശേഷമാവും കേന്ദ്രസർക്കാർ ഉത്തരവ് നടപ്പിലാക്കുക. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
പുതിയ നിയമം നിലവിൽ വരുന്ന തീയതി സംബന്ധിച്ച് പിന്നീട് അറിയിപ്പുണ്ടാകുമെന്ന് ഡെപ്യൂട്ടി ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. വ്യാഴാഴ്ചയാണ് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകൾക്കും ടാബ്ലെറ്റുകൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലൈസൻസ് വേണമെന്ന നിബന്ധന സർക്കാർ പ്രഖ്യാപിച്ചത്.
ലാപ്ടോപ്, ടാബ്ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടർ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമായിരുന്നു. നിയന്ത്രണമുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ഇനിമുതൽ സർക്കാറിൽനിന്ന് അനുമതിയോ ലൈസൻസോ നേടേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. ലൈസൻസിനായി വെള്ളിയാഴ്ച മുതൽ അപേക്ഷ നൽകാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.