ചില സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിവിവരങ്ങളിൽ സർക്കാരിന് പ്രവേശിക്കേണ്ടിവരും -മന്ത്രി രാജീവ് ചന്ദ്രശേഖർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡേറ്റ സംരക്ഷണ ബിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് ഉചിതമായ സംരക്ഷണം നല്‍കാന്‍ ഉപകരിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സുരക്ഷയുടെ കാര്യത്തിൽ അത് ലോകത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതും മഹാമാരികളുടെ വ്യാപനവുമായി ബന്ധപ്പെട്ടും പ്രകൃതി ദുരന്ത സാഹചര്യങ്ങളിലും പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അല്ലാത്ത സന്ദർഭങ്ങളിൽ വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ലെന്നും സർക്കാർ പൗരന്മാരുടെ സ്വകാര്യത ലംഘിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഈ നിയമം ഉപയോഗിച്ച് പൗരന്മാരുടെ സ്വകാര്യത ലംഘിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടോ? എന്ന ചോദ്യത്തിന് അല്ല..! എന്ന് അദ്ദേഹം ഉത്തരം നൽകി. അഭിപ്രായ സ്വാതന്ത്ര്യം പോലെ, ഡാറ്റ സംരക്ഷണത്തിനുള്ള അവകാശവും പരമമല്ല, അതും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്ല് പാസായാൽ ഡേറ്റ സംരക്ഷണം സംബന്ധിച്ച മുഴുവൻ സംവിധാനത്തിന്റെയും സ്വഭാവമാകെ മാറും.ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം ഇപ്പോൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ വലിയ കമ്പനികളടക്കം ഇത്തരം ഡേറ്റ ദുരുപയോഗം ചെയ്യുന്നുമുണ്ട്. രാജ്യത്ത് അതിന് പൂർണമായും അറുതി വരുത്താനാണ് ഡേറ്റ സംരക്ഷണ ബിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.