ഐഫോൺ 12നും, 12 മിനിക്കും ഇതുവരെയില്ലാത്ത വിലക്കിഴിവുമായി ഫ്ലിപ്കാർട്ട്
text_fieldsഫ്ലിപ്കാർട്ടിൽ ആരംഭിച്ച ബിഗ് ബില്യൺ ഡേയ്സ് ഉത്സവ വിൽപ്പനയിൽ സ്മാർട്ട്ഫോണുകൾ ഗംഭീര ഡിസ്കൗണ്ടുകളിലാണ് ലഭ്യമാകുന്നത്. കഴിഞ്ഞ വർഷം ആപ്പിൾ വിപണിയിലെത്തിച്ച ഫ്ലാഗ്ഷിപ്പുകളായ ഐഫോൺ 12, 12 മിനി എന്നീ മോഡലുകൾക്കും ഇതുവരെയില്ലാത്ത വിലക്കിഴിവാണ് നൽകിയിരിക്കുന്നത്.
പൊതുവെ 56,999 രൂപയ്ക്ക് വിൽക്കാറുള്ള ഐഫോൺ 12 മിനിയുടെ 64 ജിബി വകഭേദം ഇപ്പോൾ 37,999 രൂപയ്ക്ക് സ്വന്തമാക്കാം. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,500 രൂപയുടെ അധിക കിഴിവുമുണ്ട്. അതോടെ ഫോൺ 34,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കരുത്തേറിയ എ14 ബയോണിക് ചിപ്സെറ്റും ഫ്ലാഗ്ഷിപ്പ് ലെവലിലുള്ള കാമറയും മികച്ച ഡിസ്പ്ലേയും എല്ലാം ചേരുന്നതാണ് 12 മിനി.
ഐഫോൺ 12-െൻറ 64ജിബി വകഭേദത്തിനും വൻ വിലക്കുറവാണുള്ളത്. 65,999 രൂപയ്ക്ക് വിൽപ്പനക്കെത്തിയ 12 ഇപ്പോൾ 49,999 രൂപയ്ക്ക് സ്വന്തമാക്കാം. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3000 രൂപ അധിക കിഴിവും ലഭിക്കും. 46,999 രൂപയ്ക്ക് ബ്രാൻഡ് ന്യൂ ഐഫോൺ 12 വാങ്ങാനുള്ള സുവർണാവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.