36 ഉപഗ്രഹങ്ങളുമായി കുതിക്കാനൊരുങ്ങി ജി.എസ്.എൽ.വി മാർക് 3; കൗണ്ട് ഡൗൺ തുടങ്ങി
text_fieldsബംഗളൂരു: വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിന്റെ ആദ്യ ചുവടുമായി ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) വൺ വെബ് ഇന്ത്യ വൺ ദൗത്യം. ഇന്റർനെറ്റ് സേവനദാതാക്കളായ യു.കെ ആസ്ഥാനമായ 'വൺ വെബ് ലിമിറ്റഡ്' എന്ന കമ്പനിയുടെ 36 ബ്രോഡ്ബാൻഡ് കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ ഭീമൻ റോക്കറ്റ് എൽ.വി.എം- ത്രീ എം- ടു ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ഞായറാഴ്ച പുലർച്ചെ 12.07 നാണ് വിക്ഷേപണം.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിനായി ജി.എസ്.എൽ.വി മാർക്ക് ത്രീയിൽനിന്ന് പുനർനാമകരണം ചെയ്ത എൽ.വി.എം- ത്രീ എം-ടുവിന്റെ കന്നി ദൗത്യം കൂടിയാണിത്. ചാന്ദ്രയാൻ-രണ്ട് അടക്കം നാല് വിജയകരമായ ദൗത്യങ്ങൾ പൂർത്തീകരിച്ച റോക്കറ്റാണ് ജി.എസ്.എൽ.വി മാർക്ക് ത്രീ. 8000 കിലോ വാഹകശേഷിയുള്ള റോക്കറ്റിൽ 5796 പേലോഡുമായാണ് ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യം. ഇതുവരെ വിക്ഷേപണം ചെയ്തതിൽ ഏറ്റവും ഭാരമേറിയ പേലോഡും ഇതുതന്നെയാണ്. ഐ.എസ്.ആർ.ഒയുമായുള്ള ദൗത്യത്തിലൂടെ ഭൂതല ഭ്രമണ പഥത്തിലേക്ക് 648 ഉപഗ്രഹങ്ങൾ അയക്കാനാണ് വൺ വെബ് കമ്പനി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.