ജി.ടി.എ ആറാമൻ എപ്പോഴെത്തും..? ആരാധകരുടെ ആവേശമേറ്റി റോക്സ്റ്റാർ ഗെയിംസ്
text_fieldsപബ്ജിയൊക്കെ വരുന്നതിന് മുമ്പേ വിഡിയോ ഗെയിമിങ് ലോകത്തെ കിരീടം വെക്കാത്ത രാജാക്കൻമാരാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജി.ടി.എ) സീരീസ്. 1997ൽ ഈ സീരീസിൽ ആദ്യത്തെ ഗെയിം അവതരിപ്പിച്ചത് മുതൽ ഡെവലപ്പർമാരായ റോക്സ്റ്റാർ ഗെയിംസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അവസാനമിറങ്ങിയ ജി.ടി.എ അഞ്ചാം വേർഷൻ അടക്കം എല്ലാം വലിയ ഹിറ്റുകളായിരുന്നു. എന്നാൽ, ജി.ടി.എ അഞ്ച് അവതരിപ്പിച്ച് പത്ത് വർഷം പൂർത്തിയാകുമ്പോഴും ആരാധകർ ആറാമന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ്.
ഒടുവിൽ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (GTA) സീരീസിലെ പുതിയ ഗെയിമിനെ കുറിച്ച് സൂചന നൽകിയിരിക്കുകയാണ് റോക്സ്റ്റാർ ഗെയിംസ്. 2013ൽ ജി.ടി.എ അഞ്ചാം വേർഷൻ ലോഞ്ച് ചെയ്ത് 10 വർഷം പൂർത്തിയാകുമ്പോഴാണ് ജി.ടി.എ 6 അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. പ്ലേസ്റ്റേഷൻ 5, എക്സ് ബോക്സ് X/ S എന്നീ ഗെയിമിങ് പ്ലാറ്റ്ഫോമുകളിലാകും ജി.ടി.എ 6 എത്തുക. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം റോക്സ്റ്റാർ ഗെയിംസ് അറിയിച്ചത്.
വൈസ് സിറ്റിയും തെക്കേ അമേരിക്കയും അടിസ്ഥാനമാക്കി 1970-1980 കാലഘട്ടത്തിലാകും ഗെയിം സജ്ജീകരിച്ചിരിക്കുകയെന്നും സൂചനയുണ്ട്. മുൻ വേർഷനുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ മാപ്പുകളും ഇവന്റുകളും ആറാം വേർഷനിലുണ്ടാകും. കൂടാതെ യാഥാർഥ്യമെന്ന് തോന്നിക്കുംവിധമുള്ള ഗംഭീരമായ ഗ്രാഫിക്സും ജി.ടി.എ 6-ൽ പ്രതീക്ഷിക്കാം. 2024 അല്ലെങ്കിൽ 2025ലാകും ഗെയിം റിലീസ് ചെയ്യുകയെന്നാണ് പ്രമുഖ ലീക്സ്റ്ററായ ടോം ഹെൻഡേഴ്സൺ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.