ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങുമായി റഷ്യൻ സൈബർ കുറ്റവാളികൾ; ആവശ്യം 500 കോടിയിലധികം രൂപ
text_fieldsമയാമി അടിസ്ഥാനമാക്കിയുള്ള പ്രമുഖ ഐടി സോഫ്റ്റ്വെയർ പ്രൊവൈഡറായ കാസിയക്കെതിരെ ഹാക്കർ ആക്രമണം. നൂറോളം കമ്പനികളെ ബാധിച്ച സൈബർ ആക്രമണത്തിന് പിന്നാലെ ഡാറ്റ ചോർത്താതിരിക്കാനായി ഹാക്കർമാർ ആവശ്യപ്പെട്ടത് 520 കോടി രൂപയും(70 മില്യൺ ഡോളർ). സപ്ലൈ ചെയിൻ റാൻസംവെയർ ആക്രമണമായിരുന്നു കാസിയക്കെതിരെ നടന്നത്. മോഷ്ടിച്ച ഡാറ്റ ചോർത്താതിരിക്കണമെങ്കിൽ പണം ബിറ്റ്കോയിനായി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു മില്യൺ സിസ്റ്റങ്ങൾ തങ്ങൾ ലോക്ക് ചെയ്തതായി റഷ്യൻ ബന്ധമുള്ള റെവിൽ (REvil) എന്ന സൈബർ കുറ്റവാളികൾ അവകാശപ്പെടുന്നുണ്ട്. ഹാക്കിങ് നടന്നതായുള്ള വാർത്തകൾ വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു കുറ്റവാളികൾ പണമാവശ്യപ്പെട്ടത്. നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികളെ ബാധിച്ചേക്കാവുന്ന സൈബർ ആക്രമണമാണ് നടന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം കമ്പനികൾക്ക് സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണ് കാസിയ.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കർ ആക്രമണമെന്നാണ് കാസിയക്ക് സംഭവിച്ചതിനെ ചൂണ്ടിക്കാട്ടപ്പെടുന്നത്. അതോടൊപ്പം ഡാറ്റ ചോർത്താതിരിക്കാനായി റെവിൽ ഗാങ്ങിന് വേണ്ട പണം, ഇതുവരെ ഹാക്കർമാർ ആവശ്യപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ തുകയാണ്. ഇരയായവരിൽ ചെറിയ കമ്പനികളിൽ നിന്ന് 45,000 ഡോളറും (33 ലക്ഷം രൂപ) വലിയ എംഎസ്‌പികളിൽ നിന്ന് 37 കോടി രൂപയുമാണ് ഹാക്കർമാർ ആവശ്യപ്പെടുന്നത്.
അതേസമയം, സംഭവത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ യു.എസ് സർക്കാറിെൻറ മുഴുവൻ റിസോഴ്സുകളും അന്വേഷണത്തിനായി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.