Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശത്രുഘ്​നൻ സിൻഹയെ ഇലോൺ മസ്​കാക്കി ഹാക്കർമാർ; ക്രിപ്​റ്റോ കറൻസി ട്വീറ്റുകൾ അവഗണിക്കാൻ ആവശ്യപ്പെട്ട്​ സിൻഹ
cancel
Homechevron_rightTECHchevron_rightTech Newschevron_rightശത്രുഘ്​നൻ സിൻഹയെ...

ശത്രുഘ്​നൻ സിൻഹയെ 'ഇലോൺ മസ്​കാ'ക്കി ഹാക്കർമാർ; ക്രിപ്​റ്റോ കറൻസി ട്വീറ്റുകൾ അവഗണിക്കാൻ ആവശ്യപ്പെട്ട്​ സിൻഹ

text_fields
bookmark_border

കോൺഗ്രസ് നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹയുടെ ട്വിറ്റർ അക്കൗണ്ട് സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തു. അക്കൗണ്ടിൽ നിന്നും അദ്ദേഹത്തി​െൻറ പേരും പ്രൊഫൈൽ ചിത്രവും ഹാക്കർമാർ മാറ്റി​. ശതകോടീശ്വരനും ടെസ്​ല ഉടമയുമായ 'ഇലോൺ മസ്​കി'​െൻറ പേരും റോക്കറ്റ് വിക്ഷേപണത്തി​​െൻറ ചിത്രവുമാണ് പകരം​ നൽകിയത്​.

എന്നാൽ, അക്കൗണ്ട്​ ഹാക്കായതിന് ശേഷവും സംഭവമറിയാതെ, ശത്രുഘ്​നൻ സിൻഹ ഒരു ട്വീറ്റ്​ പോസ്റ്റ്​ ചെയ്തിരുന്നു. പാർട്ടിയിലെ സഹപ്രവർത്തകനായ ശശി തരൂരിനെയും തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മഹുവ മൊയ്​ത്രയെയും കുറിച്ചായിരുന്നു അദ്ദേഹത്തിൻറെ ട്വീറ്റ്​. അക്കൗണ്ട്​ കൈയ്യടിക്കിയിട്ടും ഹാക്കർമാർ പാസ്​വേഡ് മാറ്റിയിരുന്നില്ല, എന്നാണ്​ അത്​ സൂചിപ്പിക്കുന്നത്​.

അക്കൗണ്ട്​ തിരിച്ചെടുത്തതിന്​ പിന്നാലെ വിശദീകരണവുമായി സിൻഹ രംഗത്തെത്തിയിരുന്നു. ''നിർഭാഗ്യവശാൽ ചില വ്യക്തികൾ കാരണം എ​െൻറ ട്വിറ്റർ അക്കൗണ്ട് ഏതാനും മണിക്കൂറുകളേക്ക്​ അപഹരിക്കപ്പെട്ടു. ഇപ്പോൾ പ്രശ്നം പരിഹരിച്ചിട്ടുണ്ട്​​. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട്​ എ​െൻറ അക്കൗണ്ടിൽ നിന്നും പോസ്റ്റുചെയ്‌ത ലിങ്കുകളോ ഏതെങ്കിലും ട്വീറ്റുകളോ ദയവായി അവഗണിക്കുക''. - അദ്ദേഹം വ്യക്​തമാക്കി.

ഇതിന്​ മുമ്പും നിരവധി ഇന്ത്യൻ രാഷ്​ട്രീയ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകൾ ഇതുപോലെ ഹാക്ക്​ ചെയ്യപ്പെട്ടിട്ടുണ്ട്​. ബി.ജെ.പി നേതാവ്​ ഖുശ്​ബു സുന്ദറി​െൻറയും എ.​െഎ.എം.​െഎ.എം നേതാവ്​ അസദുദ്ദീൻ ഉവൈസിയുടേയും ട്വിറ്റർ ഹാൻഡിലുകൾ ഹാക്ക്​ ചെയ്​തത്​ ഇൗയടുത്തായിരുന്നു. അതിൽ ഉവൈസിയുടെ പ്രൊഫൈൽ ഇലോൺ മസ്​കി​െൻറതാക്കി മാറ്റുകയും ചെയ്​തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാക്ക്​ ചെയ്യപ്പെട്ടത്​ കഴിഞ്ഞ വർഷം സെപ്​തംബർ മാസത്തിലായിരുന്നു. അന്ന്​ ഹാക്കർമാർ ചില അക്കൗണ്ടുകളിലേക്ക്​ ബിറ്റ്​കോയിനുകൾ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shatrughan SinhaHackersElon MuskTwitter HackedTwitter
News Summary - Hackers rename Shatrughan Sinhas Twitter handle name to Elon Musk
Next Story