ഐഫോൺ 13 എന്നെത്തും...? ലോഞ്ചിങ് ഡേറ്റ് പുറത്തുവിട്ട് കമ്പനി
text_fieldsകോവിഡ് മഹാമാരിയെ തുടർന്ന് വിതരണ ശൃംഖലകളിലുണ്ടായ പ്രതിസന്ധികൾ മൂലം െഎഫോൺ 12 സീരീസിലുള്ള ഫോണുകളുടെ ലോഞ്ചിങ് ഇൗ വർഷം വൈകിയിരുന്നു. എന്നാൽ, കാര്യങ്ങൾ പതിയെ പതിയെ ട്രാക്കിലേക്ക് തിരിച്ചുവരാൻ തുടങ്ങിയതോടെ െഎഫോൺ 13ആം സീരീസ് കൃത്യ സമയത്ത് തന്നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ. 2021 സെപ്തംബറിൽ തന്നെ ആപ്പിൾ അവരുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിെൻറ 13-ആം വേർഷൻ ലോഞ്ച് ചെയ്യുമെന്ന് 9to5mac റിപ്പോർട്ട് ചെയ്യുന്നു.
ഐഫോൺ 13-െൻറ വൻതോതിലുള്ള പ്രൊഡക്ഷൻ ഷെഡ്യൂൾ പഴയ ഐഫോൺ മോഡലുകളുടേതിന് സമാനമാകുമെന്നും കാലതാമസമില്ലാതെ 2021 സെപ്റ്റംബറിൽ തന്നെ ഫോണുകൾ വിപണിയിലെത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. െഎഫോൺ 12 സീരീസിലെ ഫോണുകൾ രണ്ട് തവണയായിട്ടായിരുന്ന ആപ്പിൾ ലോഞ്ച് ചെയ്തത്. െഎഫോൺ 12, 12 പ്രോ എന്നിവ ഒക്ടോബറിലും 12 മിനി 12 പ്രോ മാക്സ് എന്നിവ നവംബറിലുമായിരുന്നു വിപണിയിൽ എത്തിയത്. അതേസമയം, ഫോണുകൾ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.