Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right50 പേരുമായി വിഡിയോ കോൾ...

50 പേരുമായി വിഡിയോ കോൾ ചെയ്യാം; വാട്​സ്​ആപ്പിൽ 'മെസഞ്ചർ റൂം' നിർമിക്കുന്നതെങ്ങനെ എന്നറിയാം

text_fields
bookmark_border
50 പേരുമായി വിഡിയോ കോൾ ചെയ്യാം; വാട്​സ്​ആപ്പിൽ മെസഞ്ചർ റൂം നിർമിക്കുന്നതെങ്ങനെ എന്നറിയാം
cancel

വാട്​സ്​ആപ്പ്​ സമീപകാലത്താണ്​ 'മെസഞ്ചർ റൂം' എന്ന ഫീച്ചർ അവതരിപ്പിച്ചത്​. 50 ആളുകളുമായി ഒരേ സമയം ഗ്രൂപ്പ്​ വിഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന മെസഞ്ചർ റൂം സംവിധാനം സൂം, ഗൂഗ്​ൾ മീറ്റ്​ ആപ്പ്​ പോലെ എളുപ്പത്തിൽ ഉപയോഗിക്കാം​. മെസ്സഞ്ചർ ആപ്പ്​ വഴിയോ അല്ലെങ്കിൽ സ്​മാർട്ട്​ഫോണിലോ, പി.സിയിലോ ഉള്ള വെബ്​ ബ്രൗസറിൽ മെസ്സഞ്ചർ വെബ്​ സൈറ്റ്​ തുറന്നോ യൂസർമാർക്ക് വിഡിയോ കോളിനായുള്ള​ റൂം ഉണ്ടാക്കാൻ സാധിക്കും. ശേഷം വാട്​സ്​ആപ്പിലെ കോൺടാക്​ടുകൾക്കും ഗ്രൂപ്പ്​ ചാറ്റിലും റൂമിലേക്കുള്ള ഇൻ​വൈറ്റ്​ ലിങ്ക്​ അയക്കാം. വിഡിയോ കോളിലേക്കുള്ള ക്ഷണം അടങ്ങിയിട്ടുള്ള ലിങ്ക്​ തുറന്ന്​ റൂമിലേക്ക്​ പ്രവേശിക്കാൻ അവർക്ക്​ ഫേസ്​ബുക്ക്​ അക്കൗണ്ടോ, മെസഞ്ചർ ആപ്ലിക്കേഷനോ ഉണ്ടാവേണ്ട ആവശ്യമില്ല.

എങ്ങനെ മെസഞ്ചർ റൂം നിർമിക്കാം

സ്​റ്റെപ്പ്​ 1 :- പി.സിയിൽ വാട്​സ്​ആപ്പ്​ വെബ്​ അല്ലെങ്കിൽ ഡെസ്​ക്​ടോപ്പ്​ തുറക്കുക

സ്​റ്റെപ്പ് 2:- വിഡിയോ കോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്​തിയുടെ ചാറ്റ്​ബോക്​സിൽ പോവുക.

സ്​റ്റെപ്പ് 3:- സന്ദേശം ടൈപ്പ്​ ചെയ്യാനുള്ള ബോക്​സിന്​ സമീപത്തുള്ള അറ്റാച്ച്​മെന്‍റ്​ സെക്ഷനിലേക്ക്​ പോവുക.

സ്​റ്റെപ്പ് 4:- അതിലെ റൂംസ്​ എന്ന ഓപ്​ഷനിൽ ക്ലിക്ക്​ ചെയ്യുക.

സ്​റ്റെപ്പ് 5:- മെസഞ്ചറിൽ തുടരാനുള്ള 'Continue in Messenger' ഓപ്​ഷനിൽ സമ്മതമറിയിക്കുക.

സ്​റ്റെപ്പ് 6:- പിന്നാലെ ആപ്ലിക്കേഷൻ മറ്റുള്ളവർക്ക് വിഡിയോകോളിൽ ജോയിൻ ചെയ്യാനുള്ള 'ഇൻവൈറ്റ്​ ലിങ്ക്' നിങ്ങൾക്ക്​ അയച്ചുതരും. ആ ലിങ്ക്​ പങ്കുവെക്കാം. അതിൽ ക്ലിക്​ ചെയ്യുന്നതോടെ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും റൂമിൽ ​പ്രവേശിക്കാൻ സാധിക്കും.

അതേസമയം, മെ​സഞ്ചർ റൂം ഫീച്ചർ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളിൽ പോസ്റ്റ്​ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം, അഞ്ചിൽ കൂടുതൽ മെമ്പർമാരുള്ള ഗ്രൂപ്പുകളിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppGroup Video CallMessenger Room
News Summary - How to create room on WhatsApp Web Step-by-step guide
Next Story