'ആൻഡ്രോയ്ഡിനോടും ഗുഡ്ബൈ'; സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ഹാർമണി OS 2.0 ബീറ്റ റിലീസ് ചെയ്ത് ഹ്വാവേ
text_fieldsഅതെ..! ചൈനീസ് ടെക് ഭീമനായ ഹ്വാവേ, ഗൂഗ്ളുമായുള്ള യുദ്ധത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധം പുറത്തെടുത്തിരിക്കുകയാണ്. ആൻഡ്രോയ്ഡ് ഒാപറേറ്റിങ് സിസ്റ്റം ഉപയോഗിക്കാനുള്ള ലൈസൻസും ഗൂഗ്ൾ റദ്ദാക്കിയതോടെ സ്വന്തം ഒ.എസ് പ്രഖ്യാപിച്ച ഹ്വാവേ അതിെൻറ ഏറ്റവും പുതിയ പതിപ്പ് ബീറ്റ വേർഷനായി അവതരിപ്പിച്ചിരിക്കുകയാണ്. ഹാർമണി ഒ.എസ് 2.0 ഡെവലപ്പർ ബീറ്റയായി മൊബൈൽ ഡിവൈസുകൾക്കായാണ് റിലീസ് ചെയ്തിരിക്കുന്നത്.
പുതിയ ഒാപറേറ്റിങ് സിസ്റ്റം എത്തുന്നതോടെ ഗൂഗ്ൾ മൊബൈൽ സർവീസസിൽ (ജി.എം.എസ്) നിന്നും പുതിയ ഹ്വാവേ മൊബൈൽ സർവീസസ് (എച്ച്.എം.എസ്) എകോസിസ്റ്റത്തിലേക്ക് യൂസർമാർ മാറും. ഹ്വാവേയുടെ മറ്റ് സ്മാർട്ട് ഗാഡ്ജറ്റുകളെ കൂടി പരിഗണിച്ചുകൊണ്ടാണ് ഹാർമണി ഒ.എസിെൻറ 2.0 വേർഷൻ കമ്പനി ഇറക്കിയിരിക്കുന്നത്.
#HarmonyOS 2.0 Beta is available for developers now! Dr. Wang Chenglu introduced the new #HarmonyOS 2.0, with support for over 15000 APIs and integrated development tools like DevEco Studio. pic.twitter.com/aSM21ifhMD
— Huawei Mobile (@HuaweiMobile) December 16, 2020
15,000-ത്തിലധികം എ.പി.ഐകളുടെ പിന്തുണയോടെയാണ് ഹാർമണി ഒഎസ് 2.0 എത്തുന്നത്.. ഒരേസമയം, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ഡിസ്‌പ്ലേകൾ, വാച്ചുകൾ എന്നിവയിലും മറ്റ് ഹ്വാവേ ഉപകരണങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരൊറ്റ അപ്ലിക്കേഷൻ നിർമ്മിക്കാൻ ഇത് ഡെവലപ്പർമാരെ പ്രാപ്‌തമാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു..
ഹാർമണി ഒ.എസ് 2.0 ബീറ്റ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന ഹ്വാവേ സ്മാർട്ട്‌ഫോണുകൾ
- Huawei P40 (ANA-AN00)
- Huawei P40 Pro (ELS-AN00)
- Huawei Mate 30 (TAS-AL00 & TAS-AN00)
- Huawei Mate 30 Pro (LIO-AL00 & LIO-AN00)
- Huawei MatePad Pro (MRX-AL19, MRX-W09 & MRX-AN19)
നിലവിൽ അഞ്ച് മോഡലുകളിൽ മാത്രമാണ് ഒ.എസിെൻറ ബീറ്റ വേർഷൻ ലഭിക്കുകയെങ്കിലും വൈകാതെ 100 മില്യൺ ഡിവൈസുകളിലേക്ക് അത് വ്യാപിപ്പിക്കാനും ഹ്വവേ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.